അമേസ്ഫിറ്റ് ബിപ് എന്ന പേരിൽ ഷവോമി പുതിയ ഒരു സ്മാർട്ട് വച്ച് ഇറക്കിയിരുന്നു. ഷവോമിയുടെ തന്നെ കീഴിലുള്ള അവരുടെ ബ്രാൻഡായ ഹുവാമി (Huami) ആണ് പുത്തൻ സ്മാർട്ട് വാച്ച് ആയ അമേസ്ഫിറ്റിനു പിന്നിൽ. ആപ്പിൾ സ്മാർട്ട് വാച്ചിന്റെ രൂപകൽപന ഉൾകൊണ്ട് തയ്യാറാക്കിയ അമേസ്ഫിറ്റ് അതിന്റെ വളരെ ഒരു ചെറിയ വിലക്ക് സ്വന്തമാക്കാം എന്നുള്ളത് അമേസ്ഫിറ്റിനെ മറ്റേത് സ്മാർട്ട് വാച്ചുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ഈ സ്മാർട്ട് വാച്ചിന് 45 ദിവസം ദൈർഖ്യമുള്ള ബാറ്ററി ആണ് കമ്പനി നൽകുന്നത്.ഈ സ്മാർട്ട് വാച്ചിന്റെ റബ്ബർ സ്ട്രാപ്പ് അടക്കമുള്ള ഭാരം വെറും 31 ഗ്രാം മാത്രമാണ്. ഇന്ത്യയിൽ ഇത് വരെ ഔദ്യോഗികമായി ഷവോമി അമേസ്ഫിറ്റ് ബിപ് ഇറക്കിയിട്ടില്ല എന്നാൽ ആമസോണിൽ 7990 രുപ മുതൽ ഇത് ലഭ്യമാണ്.
അമേസ്ഫിറ്റ് ബിപ് സവിശേഷതകൾ
1.28 ഇഞ്ച് കപ്പാസിറ്റിവ് ടച്ച് സ്‌ക്രീനാണ് അമേസ്ഫിറ്റ് ബിപ് നുള്ളത്. ഇതിന്റെ റെസൊല്യൂഷൻ 176 x 176 പിക്സലാണ്. 2.5D കോർണിങ് ഗൊറില്ല ഗ്ലാസ്സ് കൊണ്ട് സംരക്ഷണവും ഈ സ്‌ക്രീനിനുണ്ട്.
190 mAh ലിഥിയം പോളിമർ ബാറ്ററി ആണ് ഹുവാമി ഈ വാച്ചിൽ നൽികിയിരിക്കുന്നത. ഇത് മുഴുവനായി ചാർജ് ചെയ്യാൻ വെറും 2.5 മണിക്കൂർ മതി. ഈ ഒരൊറ്റ ചാർജ് ഉപയോഗിച്ചു വാച്ച് മാത്രമായി ഉപയോഗിക്കുവാണേൽ 4 മാസത്തേക്കും, റണ്ണിങ് മോഡിൽ ആണെങ്കിൽ 45 ദിവസത്തേക്കും, ജിപിഎസ് ഉം റണ്ണിങ് മോഡും ചേർത്താണേൽ 22 മണിക്കൂറും പ്രവർത്തിക്കാനാകും.
അമേസ്ഫിറ്റ് ബിപ് നുള്ളിൽ ബ്ലുടൂത് 4.0 ആണുള്ളത് ഇത് കൂടാതെ നമുക്ക് വൈഫൈ നെറ്റ് വർക്കുകളുമായി കണക്ട് ചെയ്യാം എന്നുള്ളതും മറ്റൊരു സവിശേഷത ആണ്. തത്സമയം നമ്മുടെ ഹൃദയമിടിപ്പ് കണക്കാക്കുന്നതിനായി ഒരു പി പി ജി ഹാർട്ട് റേറ്റ് സെൻസറും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്.
മറ്റു സെൻസറുകളായ ആക്സിലറേഷൻ സെൻസർ, ജിയോമാഗ്നെറ്റിക് സെൻസർ, എയർ പ്രഷർ സെൻസർ തുടങ്ങിയവയും ഈ സ്മാർട്ട് വാച്ചിനെ കൂടുതൽ സവിശേഷതയുള്ളതാക്കുന്നു. ഈ സ്മാർട്ട് വാച്ച് ഉപയോഗിച്ച് നമുക്കു ജി പി എസ് ട്രാക്ക് ചെയ്യാനും അത് പോലെ തന്നെ വീടിനകത്തും പുറത്തും വച്ചുമുള്ള ഓട്ടവും നടത്തവും, പിന്നെ ഉറക്കവും നമ്മുടെ ഹൃദയമിടിപ്പും അനായാസം നിരീക്ഷിക്കാവുന്നതും വേണ്ട മാറ്റങ്ങൾ വരുത്താവുന്നതുമാണ്.
IP68 സെർട്ടിഫൈഡ് ആയത് കൊണ്ട് വെള്ളം കയറി കേടാകുമെന്നോ പൊടി അടിച്ചാൽ എന്തേലും കുഴപ്പം ഉണ്ടാകുമെന്നോ എന്ന പേടി ഇല്ലാതെ അനായാസേന നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കാം.
ആൻഡ്രോയിഡ് 4.4 മുതലുള്ള എല്ലാ ആൻഡ്രോയിഡ് പതിപ്പിലും കൂടാതെ ഐഒഎസ് 8 മുതലുള്ള എല്ലാ ഐഒഎസ് പതിപ്പിലും നമുക്കു അമേസ്ഫിറ്റ് ബിപ് ഉപയോഗിക്കാം. നമ്മുടെ ഫോണിൽ വരുന്ന കോളുകളും മെസ്സേജുകളും മറ്റിതര അപ്ലിക്കേഷൻ നോട്ടിഫിക്കേഷനുകളും നമുക്ക് അമേസ്ഫിറ്റ് ബിപ്പിൽ ലഭിക്കുന്ന രീതിയിൽ ഇഷ്ടാനുസരണം സജ്ജമാക്കാം.
ഈ വാച്ച് നമ്മുടെ സ്മാർട്ട് ഫോണുമായി ഷവോമിയുടെ തന്നെ Mi Fit 3.0 എന്ന അപ്ലിക്കേഷൻ ഉപയോഗിച്ചാണ് കണക്ട് ആകുന്നത്. ഈ ആപ്ലിക്കേഷനിൽ ദൈനം ദിന ഫിറ്റ്നസ് വിവരങ്ങൾ കാണിച്ചു തരുന്നതാണ്.
ഉപസംഹാരം
ഷവോമി അമേസ്ഫിറ്റ് ബിപ് എത്തിയിരിക്കുന്നത്. താമസിയാതെ തന്നെ ആപ്പിൾ വാച്ചുകൾക്ക് കടുത്ത വെല്ലു വിളി ഉയർത്താൻ സാധ്യത ഉള്ള ഒരു സ്മാർട്ട് വാച്ച് ആണിതെന്നുള്ളതും ഉറപ്പിച്ചു പറയാൻ സാധിക്കും.