ജിയോ റിപ്പബ്ലിക് ഡേ 2018 ഓഫർ – നിങ്ങൾ അറിയേണ്ടതെല്ലാം

ജിയോ ഡാറ്റാ താരിഫ് യുദ്ധം റിപ്പബ്ലിക് ഡേ 2018 ഓഫർ അവതരിപ്പിച്ച് വേറെ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. ജനപ്രിയ പ്ലാനുകളിൽ പ്രതിദിന ഡാറ്റാ പരിധി 500 എംബി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിലയിൽ യാതൊരു മാറ്റവുമില്ലാതെ ആണ് ഡാറ്റാ പരിധി കൂട്ടിയിരിക്കുന്നത്.

ജിയോ ഓഫർ

ജനുവരി 26 മുതൽ ആണ് ഈ ഓഫറുകൾ പ്രാബല്യത്തിൽ വരുക. എയർടെലിന്റെ പുതിയ താരിഫ് പ്ലാനിന്‌ മറുപടിയായാണ് പുതിയ ഓഫർ ജിയോ അവതരിപ്പിച്ചത്. മറ്റ് ടെലികോം ഓപ്പറേറ്റർമാർക്ക് എട്ടിന്റെ പണിയാണ് ജിയോ നൽകിയിരിക്കുന്നത്.

പുതിയ ഓഫർ പ്രകാരം 1 ജിബി പ്ലാനിൽ 1.5 ജിബിയും, 1.5 ജിബി പ്ലാനിൽ 2 ജിബിയും പ്രതിദിനം ലഭിക്കും. പുതിയ ഓഫറിൽ ഡാറ്റാ അധികം ലഭിക്കുന്ന 9 പ്ലാനുകൾ ആണുള്ളത്. ഇവയെ താഴെ പറയും പ്രകാരം മൂന്നായി തരംതിരിക്കാം.

ബേസിക് പ്ലാൻ

ഇതിൽ 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ ലഭിക്കും. 98 രൂപയാണ് ഈ പ്ലാനിന്റെ വില. മുൻപ് 14 ദിവസമായിരുന്നു ഈ പ്ലാനിന്റെ കാലാവധി. റിപ്പബ്ലിക് ഡേ 2018 ഓഫറിൽ കാലാവധി നേരെ ഇരട്ടിയാക്കി

ജിയോ 1.5 ജിബി പ്ലാൻ

  1. 149 രൂപ പ്ലാൻ – 42GB ഡാറ്റാ, 28 ദിവസം കാലാവധി.
  2. 349 രൂപ പ്ലാൻ – 105GB ഡാറ്റാ, 70 ദിവസം കാലാവധി.
  3. 399 രൂപ പ്ലാൻ – 126GB ഡാറ്റാ, 84 ദിവസം കാലാവധി.
  4. 449 രൂപ പ്ലാൻ – 136GB ഡാറ്റാ, 91 ദിവസം കാലാവധി.

ജിയോ 2 ജിബി പ്ലാൻ

മുൻപ് പ്രതിദിനം 2 ജിബി ഡാറ്റാ പ്ലാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ. റിപ്പബ്ലിക് ഡേ പ്രകാരം ഇനി നാല് 2 ജിബി ഡാറ്റാ പ്ലാൻ ഉണ്ടാകും.

  1. 198 രൂപ പ്ലാൻ – 56GB ഡാറ്റാ, 28 ദിവസം ദിവസം കാലാവധി.
  2. 398 രൂപ പ്ലാൻ – 140GB ഡാറ്റാ, 70 ദിവസം ദിവസം കാലാവധി.
  3. 448 രൂപ പ്ലാൻ – 168GB ഡാറ്റാ, 84 ദിവസം ദിവസം കാലാവധി.
  4. 498 രൂപ പ്ലാൻ – 182GB ഡാറ്റാ, 91 ദിവസം ദിവസം കാലാവധി.

എപ്പോഴത്തെയും പോലെ എല്ലാ പ്ലനാകുകളിലും പരിധിയില്ലാത്ത കാളുകളും, പ്രതിദിനം 100 എസ്എംഎസ് തികച്ചും സൗജന്യമായിരിക്കും. ജിയോയുടെ ഓഫറിനെ പ്രതിരോധിക്കാൻ മറ്റ് ടെലികോം ഓപ്പറേറ്റർമാർ എന്ത് ഓഫർ കൊണ്ട് വരുമെന്ന് കാത്തിരുന്ന് കാണാം.