ന്യൂസ് ഫീഡിൽ കൂടുതൽ ആളുകൾക്ക് ഇഷ്ടമാകുന്ന ഒരു മാറ്റം വരുത്താനിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ബിസിനസുകളുടെയും, മാധ്യമ സ്ഥാപനങ്ങളുടേയും പേജുകളിൽ നിന്നുള്ള ഉള്ളടക്കം ന്യൂസ് ഫീഡിൽ നിറയുന്നു എന്ന പരാതിയെ തുടർന്നാണ് അല്‍ഗോരിതത്തിൽ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്.
ഉപയോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ന്യൂസ് ഫീഡാണ് ഇനി ഫെയ്‌സ്ബുക്കിലുണ്ടാവുകയെന്ന് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ വ്യവസായ സംരംഭങ്ങള്‍ക്കും, മാധ്യമസ്ഥാപനങ്ങള്‍ക്കും ഇത് ഒരു തിരിച്ചടിയാകും.
വ്യവസായ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, ബ്രാന്റുകള്‍ തുടങ്ങിയവയുടെ പേജുകളില്‍ നിന്നുള്ള പോസ്റ്റുകളും ലിങ്കുകളുമാണ് നിലവില്‍ ന്യൂസ് ഫീഡുകളില്‍ അധികമായുള്ളത്. ഈ കാരണത്താൽ ന്യൂസ് ഫീഡില്‍ അധികം ഇടപെടല്‍ നടത്താതെ ഉപയോക്താക്കള്‍ അലക്ഷ്യമായി സ്‌ക്രോള്‍ ചെയ്ത് പോകുന്ന അവസ്ഥയാണ് ഉള്ളത്. ഈ രീതി തുടർന്നാൽ അധികം വൈകാതെ ഉപയോക്താക്കള്‍ കൊഴിഞ്ഞു പോകും എന്ന പേടികാരണമാകും ഫെയ്‌സ്ബുക്ക് ഇങ്ങനെ ഒരു മാറ്റത്തിന് ഒരുങ്ങുന്നത്.
സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഈ മാറ്റത്തെ കുറിച്ച് അറിയിച്ചത്. ഫെയ്‌സ്ബുക്കില്‍ ഉപയോക്താക്കള്‍ ചെലവിടുന്ന സമയം എറ്റവും മികച്ച സമയമാക്കി മാറ്റണം. പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കാനും ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കണം. സുഹൃത്തുക്കളെയും ബന്ധുക്കളേയും ഒരുമിച്ചുകൊണ്ടുവന്നുള്ള ഒരു അനുഭവമായിരിക്കണം അത്.
വ്യക്തികൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് സഹായിക്കുകയെന്ന ഫേസ്ബുക്കിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്നും അകന്ന്, ഉപയോക്താവും വിവിധ താല്‍പര്യങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയായി മാറുകയായിരുന്നു. ഇതിൽ നിന്ന് മാറി സ്ഥാപക താല്പര്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് സുക്കര്‍ബര്‍ഗ് ഉദ്ദേശിക്കുന്നത്.
ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് ഫെയ്‌സ്ബുക്കില്‍ ഉണ്ടാവുക. സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ആശയ വിനിമയം സാധ്യമാക്കുക എന്നതായിരിക്കും ഇതിന്റെ പ്രാഥമിക ലക്ഷ്യം. പഴയതുപോലെ പൊതു പരിചിതരായവരുടെ പോസ്റ്റുകള്‍ക്കായിരിക്കും ഇനി ന്യൂസ് ഫീഡില്‍ പ്രാധാന്യം ലഭിക്കുക. മുന്‍കൂട്ടി റെക്കോഡ് ചെയ്യുന്ന വീഡിയോകളേക്കാള്‍ ആളുകളുടെ ഇടപെടല്‍ കൂടുതലുള്ള ലൈവ് വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കും.