എന്താണ് Sarahah ആപ്പ്? അത് എങ്ങിനെ ഉപയോഗിക്കാം? എന്തിനാണ് എല്ലാവരും അതിന് പിന്നാലെ പോകുന്നത്?

അജ്ഞാത സന്ദേശങ്ങൾ അയക്കാനുള്ള ഒരു സേവനം ആണ് Sarahah. അവരുടെ വെബ്ബ്സൈറ്റ് (www.sarahah.com) വഴിയോ, ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ആപ്പ് വഴിയോ ഈ സേവനം ഉപയോഗിക്കാം. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സത്യസന്ധമായ അഭിപ്രായങ്ങൾ സ്വീകരിക്കാനാണ് ആളുകൾ ഈ ആപ്പ് ഇപ്പോൾ ഉപയോഗിക്കുന്നത്.

അറബിക് ഭാഷയിൽ Sarahah എന്നാൽ സത്യസന്ധത എന്നാണ്. സൗദിയിലെ സെയിൻ അൽ-അബിദിൻ തൗഫീഖ് എന്ന ഒരു ഡെവലപ്പറാണ് ഈ സേവനത്തിന് പിന്നിൽ. തൊഴിലാളികൾക്ക് തൊഴിലുടമയോട് സത്യസന്ധമായ അഭിപ്രായങ്ങൾ പങ്കുവെക്കുക എന്ന ഉദേശത്തിലാണ് Sarahahയുടെ തുടക്കം. എന്നാൽ പിൽക്കാലത്ത് തരംതിരിവില്ലാതെ ആർക്കും ഉപയോഗിക്കാവുന്ന ഒന്നായി Sarahah മാറി. ഓസ്കാർ വൈൽഡ് പറഞ്ഞത് പോലെ ഒരു മുഖം മൂടിയണിഞ്ഞ മനുഷ്യന്റെ സത്യസന്ധതയാണ് Sarahah ലക്‌ഷ്യം വെക്കുന്നത് എന്ന് വ്യക്തം.

ഈ വർഷം, ഫെബ്രുവരി മാസാദ്യം ഒരു വെബ് അപ്പ്ലിക്കേഷനായി പുറത്തിറങ്ങിയ Sarahah, പിന്നീട് ലഭിച്ച സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ ഐഫോൺ, ആൻഡ്രോയിഡ് അപ്പ്ലിക്കേഷനുകൾ രംഗത്തിറക്കി. അജ്ഞാത സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന യിക് യാക് ആപ്പ് അവരുടെ സേവനം 2017 ആദ്യം നിർത്തലാക്കിയിരുന്നു. അതിനു ശേഷം സ്വകാര്യ, ആജ്ഞയ്ത്ത സന്ദേശങ്ങൾ കൈമാറാനുള്ള ഒരു ആപ്പ് ആദ്യമായാണ് ഇത്ര കണ്ട് ജനപ്രീതിയാർജ്ജിക്കുന്നത്.

Sarahah Techlokam

Sarahah ആപ്പ് അതിവേഗത്തിൽ 230 മില്യൺ സന്ദർശകരെയും, 20 മില്യൺ ഉപഭോകതാക്കളെയും ആകർഷിച്ചതായി ബിബിസി റിപ്പോർട്ട് ചെതിട്ടുണ്ട്. അലക്സാ റാങ്കിങ് പ്രകാരം ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ അപ്പ്ലിക്കേഷനുകളിലൊന്നായി Sarahah മാറി. മാത്രമല്ല ടുനീഷ്യ, സിറിയ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലും Sarahah കൃത്യമായ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

Sarahah വഴിയുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും അതിരുകടന്ന് തെറിവിളിയിലും , വധഭീഷണികളിലുമൊക്കെ എത്തി നിൽക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ Sarahahയുടെ ഉപയോഗത്തിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് Sarahahയുടെ അണിയറക്കാർ.

എന്തിനാണ് എല്ലാവരും Sarahah ആപ്പിന് പിന്നാലെ പോകുന്നത്?

Sarahahയിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് പോലും മെസ്സേജ് അയക്കാം. Sarahahയിൽ അയക്കുന്ന മെസ്സേജുകൾ ആരാണ് അയച്ചത് എന്ന് മെസ്സേജുകൾ ലഭിച്ചയാൾക്ക് കണ്ടുപിടിക്കാനാവില്ല എന്നതാണ് അതിത്രത്തോളം പ്രശസ്തമാകാൻ കാരണം. ഇതിലൂടെ സത്യസന്ധമായ അഭിപ്രായങ്ങളും, വിമർശനങ്ങളും അയക്കുന്നയാൾക്ക് ലഭിക്കേണ്ടയാളെ അറിയിക്കാനുള്ള ഒരു വഴിയൊരുങ്ങുന്നു.

എങ്ങിനെ Sarahah ഉപയോഗിക്കാം

ആർക്കാണോ അജ്ഞാത സന്ദേശം അയക്കേണ്ടത് അവരുടെ Sarahah പ്രൊഫൈൽ ലിങ്ക് വെബ് ബ്രൗസറിലോ അല്ലെങ്കിൽ Sarahah ആപ്പിലോ തുറക്കുക എന്നിട്ട് സന്ദേശം ടൈപ്പ് ചെയ്യാനുള്ള ബോക്സിൽ സന്ദേശം ടൈപ്പ് ചെയ്ത് Send ബട്ടണിൽ അമർത്തിയാൽ അവർക്ക് നിങ്ങളുടെ അജ്ഞാത സന്ദേശം ലഭിക്കുന്നതായിരിക്കും. അയക്കേണ്ട ആളുടെ Sarahah പ്രൊഫൈൽ ലിങ്ക് ലഭ്യമല്ലെങ്കിൽ സെർച്ച് ബോക്സ് വഴി തിരഞ്ഞ് കണ്ടെത്താം. ഇങ്ങനെ സന്ദേശമയക്കാൻ നിങ്ങൾ Sarahah അക്കൗണ്ട് ഉണ്ടാക്കേണ്ട ആവശ്യം ഇല്ല. നിങ്ങൾക്ക് സന്ദേശങ്ങൾ സ്വീകരിക്കണമെങ്കിൽ മാത്രം Sarahah അക്കൗണ്ട് ഉണ്ടാക്കിയാൽ മതി.

techlokamത്തിനെകുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ Sarahah https://techlokam.sarahah.com ലിങ്ക് വഴി അറിയിക്കൂ.

Leave a Reply