യുട്യൂബ് റെഡ്, നെറ്റ്ഫ്ലിക്സ്, ആമസോൺ വീഡിയോ എന്നിവക്ക് വെല്ലുവിളിയായി ഫേസ്‌ബുക്കിൽ നിന്നും പുതിയ സേവനം

ആഗോള ഇന്റർനെറ്റ് ഭീമൻ ഫേസ്‌ബുക്ക്, അവരുടെ ഏറ്റവും പുതിയ സേവനം, ഫേസ്‌ബുക്ക് വാച്ച് അവതരിപ്പിച്ചു. ഫേസ്‌ക്കുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന നിർമ്മാതാക്കൾക്ക് ഫണ്ട് നൽകി പരിപാടികൾ നിർമ്മിച്ച് ഇവ സംപ്രേക്ഷണം ചെയ്യാനുമുള്ള സേവനം ലഭ്യമാക്കിയിരിക്കുകയാണ് ഫേസ്‌ബുക്ക്. ഇതിന്റെ പേരാണ് ഫേസ്ബുക്ക് വാച്ച്.

Facebook Watch

ഒറിജിനൽ വിഡിയോ രംഗത്തെ അതികായകൻമാരായ യുട്യൂബ് ഗോ, നെറ്റ്ഫ്ലിക്സ്, ആമസോൺ വീഡിയോ എന്നിവരുമായി തുറന്ന പോരിനിറങ്ങിയിരിക്കുകയാണ് ഫേസ്‌ബുക്ക്. വീഡിയോ ഉള്ളടക്കങ്ങൾ കാണാൻ ആയിരിക്കും കൂടുതൽ പേരും ഇനി ഇന്റർനെറ്റ് ഉപയോഗിക്കുക എന്ന തിരിച്ചറിവാണ് ഫേസ്‌ബുക്കിനെ ഇങ്ങനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്.

അമേരിക്കയിലെ ഒരു ചെറിയ ഗ്രൂപ്പിനാണ് ആദ്യമായി ഈ സേവനം മൊബൈൽ, ഡെസ്ക്ടോപ്പ്, ടെലിവിഷൻ അപ്ലിക്കേഷൻ തുടങ്ങിയവയിലൂടെ ഉപയോഗിക്കുവാൻ ഉള്ള അവസരം ലഭിച്ചത്. കഴിഞ്ഞ മെയ് മാസം ആദ്യത്തോടെ വോക്‌സ്, ബസ്സ്ഫീഡ്, എ.ടി.ടി.എൻ, ഗ്രൂപ്പ് 9 മീഡിയ തുടങ്ങിയ പ്രമുഖ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് ഫേസ്ബുക് വാച്ച് എന്ന് വേണം കരുതാൻ.

ഫേസ്‌ബുക്ക് വാച്ചിൽ ഷോകൾ സബ്സ്ക്രൈബ് ചെയ്യുവാനും പുതിയവ റിലീസ്‌ ചെയ്യുന്ന മുറക്ക് നോട്ടിഫൈഡ് ആകാനും കഴിയും. സവിശേഷമായ മറ്റൊരു പ്രത്യേകത ഷോ അനുസരിച്ച് ഗ്രൂപ്പുകൾ നിർമ്മിക്കാനും പ്രേക്ഷകരോട് സംവദിക്കാനും ആരാധകരിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയും എന്നതാണ്. പരമ്പരാഗത ടെലിവിഷൻ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ ഇന്ററാക്ടിവ് അനുഭവം ആയിരിക്കും ഫേസ്ബുക്ക് വാച്ച് പ്രധാനം ചെയ്യുക എന്നതിൽ സംശയമില്ല.

“ഒരു അനുഭവം പങ്കുവയ്ക്കുകയും ഒരേ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ആളുകളെ ഒന്നിച്ച് കൊണ്ടുവരാനുള്ള അവസരമായിരിക്കാം ഇത്” എന്ന് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 55 ശതമാനം ലാഭം നിർമ്മാതാക്കൾക്ക് നൽകുന്ന ഈ പദ്ധതീയുടെ ബിസിനസ് മോഡൽ ഒന്നും തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. സുക്കർബർഗ് ഫേസ്‌ബുക്ക് വാച്ചിനെ കുറിച്ച് പറഞ്ഞത്വാ യിക്കാനും, വീഡിയോ കാണാനും ഈ ലിങ്ക് സന്ദർശിക്കുക https://www.facebook.com/zuck/videos/10103953494202721/

ഇൻസ്റ്റന്റ് ആർട്ടിക്കിൾ, മീഡിയ ആൻഡ് പബ്ലിഷർ ടൂൾസ് എന്നി സേവനങ്ങൾ നിലവിൽ ഫേസ്‌ബുക്ക് നൽകുന്നുണ്ട്. ഇന്റർനെറ്റിനെ ഫേസ്‌ബുക്കിലേക്ക് ചുരുക്കുവാൻ ഈ നീക്കം അവരെ സഹായിച്ചെക്കും എന്ന് സ്വകാര്യതാ വിദഗ്ദ്ധർ കരുതുന്നു.

Leave a Reply