ജിയോ ഫോണ്‍ – ജിയോയുടെ 4ജി VoLTE ഫീച്ചര്‍ ഫോണ്‍ നിങ്ങൾ അറിയേണ്ടതെല്ലാം

ടെലികോം മേഖലയിൽ പുതിയ വിപ്ലവത്തിന്​ തുടക്കമിട്ട റിലയൻസ് ജിയോ വീണ്ടും കിടിലൻ ഓഫറുകളുമായി രംഗത്ത്. റിലയൻസ് ജിയോയുടെ വാർഷിക പൊതു യോഗത്തിൽ ജിയോ ഫോണുകൾ അവതരിപ്പിച്ചാണ് മറ്റ് സേവനദാതാക്കളെ മുകേഷ് അംബാനി ഞെട്ടിച്ചത്. ‘ഇ​ന്ത്യാ കാ ​സ്മാർട്ട് ഫോൺ’ എ​ന്ന വി​ളി​പ്പേ​രി​ലാ​ണ് അം​ബാ​നി ജിയോ ഫോണ്‍ അവതരിപ്പിച്ചത്.

ഫലത്തിൽ ഫോണ്‍ തീര്‍ത്തും സൗജന്യമായിരിക്കുമെന്നും ഉപയോക്താക്കളില്‍ നിന്നും സെക്യൂരിറ്റി ഡിപ്പോസിറ്റായി 1500 രൂപ സമാഹരിക്കും. ഫോണിന്‍റെ ദുരുപയോഗം തടയാനാണ് ഇതെന്നും സെക്യൂരിറ്റി തുക മൂന്ന് വര്‍ഷത്തിന് ശേഷം ഉപയോക്താവിന് പൂര്‍ണമായും തിരിച്ചു നല്‍കുമെന്നും മുകേഷ് അംബാനി അറിയിച്ചു.

Honor 5 X

ഫോണ്‍ സാധാരണക്കാരെ ലക്ഷ്യമിട്ടെന്നും ഫോണ്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമെന്നും അംബാനി പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാരാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ എന്നാണു മുകേഷ് അംബാനി ഇതിനെ വിശേഷിപ്പിക്കുന്നത്. മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം ഇതിലൂടെ സഫലമാകുമെന്നും അംബാനി പറഞ്ഞു.

ജിയോ സിം മാത്രമേ ഇതിൽ ഉപയോഗിക്കാൻ കഴിയൂ. ജിയോ ആപ്പുകള്‍ എല്ലാം ഈ ഫോണില്‍ ഉപയോഗിക്കാം. വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഫോണിനു നിര്‍ദേശം നല്‍കാം. 22 ഇന്ത്യന്‍ ഭാഷകള്‍ ജിയോ ഫോണിൽ ലഭ്യമാണ്. അപായ സന്ദേശമയയ്ക്കാനും പ്രത്യേക സംവിധാനമുണ്ട്.

ഈ വരുന്ന ആഗസ്ത് 15 മുതൽ മുതല്‍ രാജ്യത്ത് ഡിജിറ്റല്‍ സ്വാതന്ത്ര്യം പ്രാവര്‍ത്തികമാക്കുമെന്ന് പറഞ്ഞാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ ഫോൺ അവതരിപ്പിച്ചത്‌. ഓഗസ്റ്റ് 15 മുതല്‍ ജിയോ ഫോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും.

ഫോണിന്റെ ബുക്കിങ് ആഗസ്റ്റ് 24ന് തുടങ്ങും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്നനിലയിലാണ് ഫോണ്‍ വിതരണം ചെയ്യുക. ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ഫോണ്‍ ലഭിക്കും. ഓരോ ആഴ്ചയും 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.

സവിശേഷതകൾ

  • 512 എം.ബി റാമും
  • 4 ജി.ബി ഇന്റേണല്‍ മെമ്മറി
  • ആല്‍ഫ ന്യൂമറിക് കീപാഡ്‌
  • 2.4 ഇഞ്ച് ഡിസ്‌പ്ലെ
  • എഫ്എം റേഡിയോ
  • ടോര്‍ച്ച് ലൈറ്റ്
  • ഹെഡ്‌ഫോണ്‍ ജാക്ക്
  • എസ്ഡി കാര്‍ഡ് സ്ലോട്ട്
  • നാവിഗേഷന്‍ സംവിധാനം
  • 2000 എം.എ.എച്ച് ബാറ്ററി

ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപക്ക് റീചാർജ് ചെയ്താൽ പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്‌സ് കോളുകളും എസ്എംഎസും സൗജന്യമാണ്. 500 എംബി വരെ ഉയര്‍ന്ന സ്പീഡിലും പിന്നീട് ചുരുങ്ങിയ സ്പീഡിലുമാണ് ഡാറ്റ ലഭിക്കുക.

ജിയോ ഫോണിനൊപ്പം നല്‍കുന്ന ‘ജിയോഫോണ്‍ കേബിള്‍’ ടിവിയുമായി ബന്ധിപ്പിച്ച് പരിപാടികള്‍ കാണാം. കേബിളിന് അധിക തുക നൽകണം. 54 രൂപയുടെയും 24 രൂപയുടെയും പ്ലാനുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 54 രൂപയ്ക്ക് ഒരു ആഴ്ചയും 24 രൂപയ്ക്ക് രണ്ട് ദിവസവും പരിധിയില്ലാത്ത ഡാറ്റ ഉപയോഗിക്കാം.

ജിയോ ഫോണിൽ ജിയോ സിം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇരട്ട സിം പിന്തുണയില്ല. 1500 രൂപ തിരികെ ലഭിക്കുന്നതിന് ഉപഭോക്താവ് ക്ഷതം കൂടാതെ ജിയോ ഫോൺ തിരികെ നൽകണം. 3 വർഷത്തേക്ക് ഉപഭോക്താവ് ഈ ജിയോ ഫോണിനെ ഉപയോഗപ്പെടുത്താൻ നിർബന്ധിതരാകും, ഓരോ മാസവും അത് സജീവമായി നിലനിർത്താൻ എല്ലാ മാസവും റീചാർജ് ചെയ്യണം. അല്ലെങ്കിൽ റീഫണ്ട് ഇല്ല!

Leave a Reply