പരിചയമില്ലാത്ത യുവതികളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്; സൈനികര്‍ക്ക് ഐടിബിപിയുടെ മുന്നറിയിപ്പ്

Posted on Apr, 17 2016,ByTechLokam Editor

സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ പരിചയമില്ലാത്ത യുവതികളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്ന് സൈനികര്‍ക്ക് ഐടിബിപിയുടെ നിര്‍ദ്ദേശം. ഇത്തരം റിക്വസ്റ്റുകളുടെ ലക്ഷ്യം രാജ്യ സുരക്ഷയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തയെടുക്കലാകം എന്ന കണ്ടെത്തലാണ് ഈ നിര്‍ദ്ദേശത്തിനു പിന്നില്‍. ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരിയാണ് സൈനികര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

facebook friend request

ഐഎസ്, പാക്കിസ്ഥാന്‍, ചൈനീസ് ചാരന്മാര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇവര്‍ പെണ്‍കുട്ടികളുടെ വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ ഒറിജിനല്‍ ആണെന്നു തോനുന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സൈനികരെ കബളിപ്പിച്ച്‌ രാജ്യ സുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സംഭവം നേരത്തയുണ്ടായിട്ടുണ്ട്.

തന്ത്ര പ്രധാനമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഔദ്യോഗിക നമ്പര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്‌ഫോണിലേക്ക് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും, സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്നും ജനറല്‍ കൃഷ്ണ ചൗധരിയുടെ നിര്‍ദേശത്തില്‍ പറയുന്നു. സ്മാര്‍ട്ട്ഫോണ്‍ ചാറ്റ് വിവരങ്ങളിലൂടെ ലൊക്കേഷന്‍ മനസ്സിലാക്കാനാകും. ഇത്തരം ചതികളെ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക

 • Narada Muni

  പരിജയം അല്ല.. പരിചയം … !!

  • Tech Lokam

   typo error… 🙂
   thnks