YU യൂറേക്ക നോട്ട് ഇന്ത്യന്‍ വിപണിയിലെത്തി

മൈക്രോമാക്സ് പിന്തുണയോട്കൂടി പ്രവര്‍ത്തിക്കുന്ന YU ടെലിവെന്‍ച്വര്‍സ് അവരുടെ യൂറേക്ക നിരയില്‍പെട്ട പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ യൂറേക്ക നോട്ട് ഇന്ത്യന്‍ വിപണിയിലിറക്കി. 13,499 രൂപയാണ് ഫോണിന്റെ വില. ഏപ്രില്‍ 16 മുതല്‍ ഈ ഫോണ്‍ ഇന്ത്യയിലെ ഔട്ട് ലെറ്റുകളില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. 6 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, വിരലടയാള സെന്‍സര്‍, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍.

Yu Yureka Note

വൈ.യു ശ്രേണിയിലെ ആദ്യ ഫാബ്ലെറ്റ് ഫോണാണിത്. 367ppi പിക്സല്‍ ഡെന്‍സിറ്റിയും, 1920×1280 റെസല്യൂഷനും ഉള്ള 6 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഈ ഫോണിലൊരുക്കിയിട്ടുള്ളത്‌. സ്ക്രീനിന്റെ സുരക്ഷക്കായി ഗോറില്ല ഗ്ലാസ് 3 ആണ് ഉപയോഗിച്ചിരിക്കുന്നത്. 1.5GHz സ്പീഡുള്ള 64 ബിറ്റ് ഒക്റ്റാകോര്‍ മീഡിയടെക് MT6753 പ്രോസസ്സറും, 3 ജിബി റാമുംചേര്‍ന്ന്‍ ഫോണിന് കുതിരശക്തി നല്‍കുന്നു.

യൂറേക്ക നോട്ടിന്റെ ഇന്‍ബില്‍റ്റ് മെമ്മറി 16 ജിബിയാണ്. സ്റ്റോറേജ് മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ മൈക്രോഎസ്ഡി കാര്‍ഡ്‌ സ്ലോട്ടും ഉണ്ട്. വൈഫൈ, ബ്ലൂടൂത്ത് 4, ഒടിജി സപ്പോര്‍ട്ട് ഉള്ള മൈക്രോ യുഎസ്ബി പോര്‍ട്ട്‌, ഇരട്ട സിം കാര്‍ഡ്‌ സ്ലോട്ട്, 4ജി LTE തുടങ്ങി എല്ലാ നൂതന കണക്റ്റിവിറ്റി സംവിധാനങ്ങളുമുണ്ട്. ഇരട്ട എല്‍ഇഡി ഫ്ലാഷുള്ള 16 മെഗാപിക്സല്‍ പിന്‍ക്യാമറയും, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.

പതിവിന് വിപരീതമായി സയനൊജന്‍ മോഡ് ഒഎസിന് പകരം ആന്‍ഡ്രോയ്ഡ് ഒഎസിന്റെ സ്റ്റോക്ക്‌ വേര്‍ഷനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1.1 ആണ് ഇതിന്റെ ഒഎസ്. ഷവോമി റെഡ്മി നോട്ട് 3, LeEco Le 1s, ലെനോവോ കെ4 നോട്ട് എന്നീ ഫോണുകളുമായിട്ടായിരിക്കും വിപണിയില്‍ യൂറേക്ക നോട്ടിന് നേരിടേണ്ടത്.

Leave a Reply