മികച്ച ടെക് സംവിധാനങ്ങളുമായി ബഡി കാബ് ടാക്സി സേവനം കൊച്ചിയില്‍

ചിലവ് കുറഞ്ഞ ഒരു ടാക്സി സേവനവുമായി കൊച്ചിയില്‍ എത്തിയിരുക്കുകയാണ് ബഡി കാബ് (BuddyCab.in). ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബഡി ക്യാബിന്റെ സേവനം ഇന്ത്യയില്‍ എവിടെയും ലഭ്യമാണ്. കേരളത്തില്‍ കൊച്ചി ആസ്ഥാനമായി കമ്പനി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

Buddy Cab

കൊച്ചി നഗരവാസികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്‌, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പോലെയുള്ള സ്ഥലങ്ങിലേക്ക് പോകുവാനും, അതു പോലെ ഈ സ്ഥലങ്ങളില്‍ നിന്നും വീട്ടില്‍ എത്തുന്നതിനും വളരെ സൗകര്യ പ്രദമായ ഒരു സേവനം ആണ് ബഡി കാബ് ഒരുക്കിയിരിക്കുന്നത്.

ഫോണ്‍ വഴിയും കമ്പനി വെബ്സൈറ്റ് വഴിയും യാത്രക്കാര്‍ക്ക് ആവശ്യമുള്ള സമയത്തില്‍ ആവശ്യമുള്ള സ്ഥലത്തില്‍ കാബുകള്‍ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ബഡി കാബ് നല്കുന്നു. ഓഫീസിലോ വീട്ടിലോ ഇരുന്നുകൊണ്ട് തന്നെ നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വഴി കാബ് ബുക്ക്‌ ചെയ്യാം. കൂടാതെ വാഹനങ്ങളിലെ ജിപിഎസ് സംവിധാനം (GPS Tracking) ഉപയോഗിച്ച് കൃത്യമായി എവിടെ എത്തി എന്ന് അറിയാനും സാധിക്കും. തനിയെ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്കും, മറ്റു രാത്രി കാല യാത്രകളിലും ജിപിഎസ് സംവിധാനം വളരെ സൗകര്യപ്രദവും സമാധാനം നല്കുന്നതും ആണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

ജിപിഎസ് ഘടിപ്പിച്ച ഫോണ്‍ വഴി നിങ്ങള്‍ കാബ് ബുക്ക്‌ ചെയ്യുമ്പോള്‍ നിങ്ങളുടെ വിലാസമോ വഴിയോ വിശദീകരിക്കേണ്ട ആവശ്യവും ഇല്ല. നിങ്ങള്ക്കായി നിയോജിക്കപ്പെട്ട ഡ്രൈവര്‍ ജിപിഎസ് ഉപയോഗിച്ച് കൃത്യമായ സ്ഥലത്തില്‍ വന്നെത്തും. ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തി വാഹനത്തിന്റെ ഓരോ ചലനവും നിരീക്ഷിച്ചു തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയും എന്നതും ഇവിടെ വ്യത്യസ്ഥതയോടെ നിലകൊള്ളുന്നു.

ബഡി കാബ് സ്വന്തമായ വാഹനങ്ങളാണ് നിങ്ങളുടെ സേവനത്തിനായി കൊച്ചിയില്‍ അണി നിരത്തിയിരിക്കുന്നത്. നല്ല മുന്‍പരിചയവും പെരുമാറ്റവുമുള്ള ഡ്രൈവര്‍മാരെ ചുമതല എല്പിക്കുന്നതിലൂടെ യാത്രക്കാര്‍ക് സുരക്ഷിതവും സമാധാനവും പ്രധാനം ചെയ്യുന്ന ഒരു യാത്രാനുഭവം ബഡി കാബ് പകര്ന്നു നല്കുന്നു.

ഇതിനെല്ലാം പുറമേ ബഡി കാബ് നല്കുന്ന മറ്റൊരു സൗകര്യം തികച്ചും മിതമായ നിരക്കുകളാണ്. നിങ്ങളുടെ യാത്ര തുടങ്ങുന്നതിനു മുന്‍പായിതന്നെ ഏകദേശം മുടക്കേണ്ടി വരുന്ന തുക മുന്കൂറായി അറിയാവുന്നതാണ്. യാത്രയുടെ അവസാനത്തില്‍ വിശദ വിവരങ്ങളടങ്ങിയ ബില്‍ നിങ്ങളുടെ ഫോണില്‍ എത്തുന്നു. ആരുമായി ഒരു വാഗ്വാദത്തിന്റെ ആവശ്യം ഉണ്ടാകുന്നില്ല. സ്വന്തമായി വാഹനം ഉളളവര്‍ പോലും ബഡി കാബ് പോലെ ഉള്ള സേവനങ്ങള വളരെ ഭലപ്രദമാണെന്ന് അഭിപ്രായപ്പെടുന്നു. വാഹനത്തിന്റെ സുരക്ഷിതത്വം, പാര്‍ക്കിംഗ് തുടങ്ങിയ ചിന്തകള്‍ അലട്ടുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത.

ബഡി കാബ് ടാക്സി സര്‍വീസ്നെ കുറിച്ച് കൂടുതല്‍ അറിയാനും ബുക്ക്‌ ചെയ്യാനും കമ്പനി വെബ്സൈറ്റ് (Buddycab.in – Call Taxi in Kochi) സന്ദര്‍ശിക്കുകയോ +91 7356565757 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.