മോട്ടോ ജി ടര്‍ബോ ഇന്ത്യയില്‍ എത്തി; വില 14,499 രൂപ

മോട്ടോറോളയുടെ മോട്ടോ ജി ടര്‍ബോ സ്‍മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. പേര് സൂചിപ്പിക്കും പോലെ ടര്‍ബോ പവര്‍ ചാര്‍ജറാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ തക്ക ഊര്‍ജം സംഭരിക്കാന്‍ ടര്‍ബോ പവര്‍ ചാര്‍ജര്‍ സംവിധാനത്തിന് കഴിയും.

Moto G Turbo

14,499 രൂപയ്ക്ക് ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഇതോടൊപ്പം ഫ്ലിപ്പ്കാര്‍ട്ടുവഴി തിരഞ്ഞെടുക്കപ്പെടുന്ന 100 ഉപഭോക്താക്കള്‍ക്ക് 100 ശതമാനം കാഷ്ബാക്കും മോട്ടറോള വാഗ്ദാനം ചെയ്യുന്നു. 6000 രൂപവരെ എക്‌സേഞ്ച് ഓഫറും കമ്പനി നല്‍കുന്നുണ്ട്.

രണ്ട് സ്ലോട്ടിലും 4ജി സിം ഉപയോഗിക്കാന്‍ കഴിയുന്ന ഇരട്ട സിം സ്മാര്‍ട്ട്‌ഫോണാണിത്. IP67 സെര്‍ട്ടിഫൈഡ് വാട്ടര്‍ പ്രൂഫ്‌, ഡസ്റ്റ് റെസിസ്റ്റന്റ് സംരക്ഷണവുമുണ്ട്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1.1 പതിപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

1.5 GHz ഒക്റ്റാ കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സറും, 2 ജിബി റാമും ഫോണിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നു. 3D ഗെയിമുകള്‍ യാതൊരു ലാഗിങ്ങും കൂടാതെ കളിക്കാം. 2470 mAh ബാറ്ററി ഫോണിന് ഒരു ദിവസസം മുഴുവന്‍ ഉപയോഗിക്കാനുള്ള ആയുസ് നല്‍കുന്നു.

ഒട്ടും മോശമല്ലാത്ത ക്യാമറയാണ് മോട്ടോറോള മോട്ടോ ജി ടര്‍ബോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 13 മെഗാപിക്സല്‍ പ്രധാന ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിലെ അനശ്വര നിമിഷങ്ങള്‍ സേവ് ചെയ്യാം. വീഡിയോ കോളിങ്ങ് നടത്താനും, സെല്‍ഫി എടുക്കാനും വളരെ അനുയോജ്യമായ 5 മെഗാപിക്സല്‍ മുന്‍ക്യാമറയും ഫോണിനെ മികച്ചതാക്കുന്നു.

5 ഇഞ്ച്‌ വലിപ്പമുള്ള എച്ച്ഡി ഡിസ്പ്ലേ നിങ്ങളുടെ കണ്ണിന് കുളിര്‍മ്മയേകുന്ന ദ്രിശ്യങ്ങള്‍ നല്‍കുന്നു. ശക്തിയേറിയ കോണിങ്ങ് ഗോറില്ല ഗ്ലാസ് 3 ഫോണിന്റെ ഡിസ്പ്ലേക്ക് മികച്ച സുരക്ഷ നല്‍കുന്നു. അതിനാല്‍ ഡിസ്പ്ലേക്ക് സ്ക്രീന്‍ ഗാര്‍ഡ് ഇല്ലെങ്കിലും യാതൊരു പ്രശ്നവുമില്ല.

Leave a Reply