15 ദിവസം ചാര്‍ജ് നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുമായി ചൈനീസ്‌ കമ്പനി

ഒരു തവണ മുഴുവന്‍ ചാര്‍ജ് ചെതാല്‍ 15 ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാമെന്ന അവകാശവാദവുമായി ചൈനീസ്‌ കമ്പനി. ഔകിടെല്‍ എന്ന ചൈനീസ് കമ്പനിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. ഔകിടെല്‍ കെ 10000 എന്നാണ് ഫോണിന്റെ പേര്. ഏകദേശം 16000 രൂപയായിരിക്കും ഫോണിന്‍റെ വില.

Oukitel K10000

10000 mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിന് 15 ദിവസത്തെ ബാറ്ററി ബാക്ക്അപ്പ് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് 5.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ 4ജി സപ്പോര്‍ട്ടുമുണ്ട്. 720 x 1280 പിക്സല്‍ റെസലൂഷനോട് കൂടിയ 5.5 ഇഞ്ച്‌ സ്ക്രീന്‍, 1GHz മീഡിയ ടെക്ക് പ്രോസസ്സര്‍, 2 ജിബി റാം, 16 ജിബി ഇന്റെര്‍ണല്‍ മെമ്മറി(എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 32 ജിബി വര്‍ദ്ധിപ്പിക്കുകയുമാകാം) തുടങ്ങിയ ഔകിടെല്‍ കെ 10000 ലുണ്ട്.

Oukitel K10000

ക്യാമറയുടെ കാര്യത്തിലും കെ 10000 പിറകിലല്ല. 8 മെഗാപിക്സല്‍ പ്രധാന ക്യാമറയും, 2 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഇതിലുണ്ട്. കെ 10000 ഒരു പവര്‍ ബാങ്ക് ആയും ഉപയോഗിക്കാം. അതായത് സ്മാര്‍ട്ട്‌ഫോണുകള്‍, ടാബുകള്‍ തുടങ്ങിയവ ഈ ഫോണ്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം. ഒരു തവണ മുഴുവന്‍ ചാര്‍ജ് ചെത ഈ ഫോണുപയോഗിച്ച് iPhone 6s മൂന്ന് തവണ ഫുള്‍ ചാര്‍ജ് ചെയ്യാം.

Leave a Reply