857 അശ്ലീല വെബ്ബ്സൈറ്റുകള്‍ നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്

Posted on Aug, 04 2015,ByTechLokam Editor

ഇന്റര്‍നെറ്റ് ശുദ്ധീകരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് 857 അശ്ലീല സൈറ്റുകള്‍ നിരോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോളത്തെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം കേന്ദ്രസര്‍ക്കാര്‍ അശ്ലീല സൈറ്റുകള്‍ നിരോധിച്ചതാണ്.

Porn Website Ban

കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങള്‍ ഫലപ്രദമായി തടയാനാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

നിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ചൂടേറുകയാണ്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ചെറിയ കുട്ടികളുടെ കയ്യില്‍ വരെ ഇന്റെര്‍നെറ്റ് കണക്ഷന്‍ ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ട്. അതിനാല്‍ രക്ഷിതാക്കളുടെ ശരിയായ ശ്രദ്ധയില്ലെങ്കില്‍ ഇത്തരം വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ വഴിതെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കാരണങ്ങളാല്‍ നിരോധനത്തെ അനുകൂലിക്കുന്നവര്‍ ആണ് കൂടുതല്‍.

നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വെബ്ബ്സൈറ്റുകളുടെ ലിസ്റ്റ് കാണാന്‍ ഈ ലിങ്ക് https://drive.google.com/file/d/0BwCMN0FYTFlRMVJqUEJDLXBuRFU/view?usp=sharing സന്ദര്‍ശിക്കുക.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക