പ്രമുഖ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

പ്രമുഖ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. Pornhub.com, Brazzers.com, Redtube.com, Bangbros.com എന്നീ സൈറ്റുകള്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടി തുടങ്ങിയതായാണ് വാര്‍ത്തകള്‍. വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രതിഷേധവും ചര്‍ച്ചയും കൊഴുക്കുന്നു.

Porn Website Ban

പ്രമുഖ ഇന്‍ര്‍നെറ്റ് സേവനദാതാക്കള്‍ അശ്ലീലവെബ്‌സൈറ്റുകള്‍ ശനിയാഴ്ച മുതലാണ് നല്‍കാതായത്. ഇത്തരം സൈറ്റുകള്‍ വിളക്കുന്നവര്‍ക്ക് ‘അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ച് ഈ സൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു’ എന്ന അറിയിപ്പാണ് സേവനദാതാക്കള്‍ നല്‍കുന്നത്. എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, എ.സി.ടി, വൊഡാഫോണ്‍ എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് അശ്ലീല സൈറ്റുകള്‍ നല്‍കാതായത്. എന്നാല്‍ എയര്‍ടെല്‍, ടാറ്റാ ഫോട്ടോണ്‍ തുടങ്ങിയവയില്‍ വിലക്കില്ല.

പോണ്‍ വ്യാപകമാകുന്നതിന് എതിരെ കമ്യൂണിക്കേഷന്‍ മന്ത്രാലയം നടത്തുന്ന രഹസ്യ ദൗത്യത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിധഗ്ദ്ധര്‍ വിലയിരുത്തുന്നത്. അതേസമയം പോണ്‍ സൈറ്റുകള്‍ നിരോധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായി നടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. കുട്ടികളെ അടക്കം വഴിതെറ്റിക്കുന്ന പോണ്‍ സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന വാദിക്കുന്നവരും വേണ്ടെന്ന് വാദിക്കുന്നവരും തമ്മിലുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്.

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനെതിരാണ് ഇത്തരം അശ്ലീലസൈറ്റുകളെന്ന് വാര്‍ത്താവിനിമയ ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വച്ഛ് ഭാരത് പദ്ധതി പോലെ സ്വച്ഛ് ഇന്റര്‍നെറ്റ് എന്നൊരു പദ്ധതി മോദി സര്‍ക്കാര്‍ കൊണ്ടുവരുമെന്ന ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതാണ്ട് നാല് കോടി അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ കണക്ക്. ഇവയില്‍ ഭൂരിപക്ഷവും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ട് തന്നെ നിരോധനമോ, അവ ബ്ലോക്ക് ചെയ്യുന്നതോ എളുപ്പമല്ല.

Leave a Reply