ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ സ്മാര്‍ട്ട്ഫോണില്‍ ചെലവഴിക്കുന്ന 47 ശതമാനം സമയവും കമ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളിലാണെന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ്, വി ചാറ്റ്, സ്കൈപ്പ് എന്നിവ ഉപയോഗിക്കാനാണ് ഭൂരിഭാഗം സമയവും ഇന്ത്യക്കാര്‍ ചിലവഴിക്കുന്നത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗത്തിലെ പ്രധാന പങ്കുപടറ്റുന്നതും കമ്യൂണിക്കേഷന്‍ ആപ്പുകള്‍ ആണ്.
ടെലികോം അനുബന്ധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്വീഡിഷ് കമ്പനി എറികസണ്‍ ആണ് ഈ റിപ്പോര്‍ട്ട് ഇറക്കിയിരിക്കുന്നത്. ജനങ്ങളുടെ ആശയവിനിമയത്തെ കമ്യൂണിക്കേഷന്‍ ആപ്പുകള്‍, സോഷ്യല്‍ മീഡിയ എന്നിവ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ച് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യ, ജപ്പാന്, യുകെ യുഎസ്, സൗത്ത്കൊറിയ എന്നീ രാജ്യങ്ങളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. ഇന്ത്യയില്‍ ഏകദേശം 7500ളം വരുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളില്‍ ആണ് പഠനം നടത്തിയിരിക്കുന്നത്. ഇന്തയില്‍ ആളുകള്‍ കമ്യൂണിക്കേഷന്‍ ആപ്പുകളില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് വാട്ട്സാപ്പില്‍ ആണ്.