സ്കൈപ്പ് ചാറ്റ് വെബ്‌ ബ്രൗസര്‍ വഴിയും സാധ്യമാകും

മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള ചാറ്റിങ് സേവനം നല്‍കുന്ന സ്കൈപ്പ് വെബ്ബ് വേര്‍ഷന്‍ ഇറക്കി. ഇനി വെബ്ബ് ബ്രൗസര്‍ വഴി സ്കൈപ്പ് ചാറ്റ് സാധ്യമാകും. അമേരിക്കയിലെയും, യുകെയിലെയും ഉപഭോക്താക്കള്‍ക്ക് സ്കൈപ്പിന്റെ വെബ്ബ് വേര്‍ഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാണ്.

Skype

സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴിയും, ഡെസ്ക്ടോപ്പ് ക്ലൈന്റിലൂടെയും മാത്രമേ സ്കൈപ്പ് ചാറ്റ് സാധ്യമായിരുന്നുള്ളൂ. ഇനി ഒരു പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ വെബ്ബ് ബ്രൗസര്‍ ഉള്ള ഏത് കമ്പ്യൂട്ടറില്‍ നിന്നും സ്കൈപ്പ് ചാറ്റ് നടത്താം.

ബ്രൗസറില്‍ ഉപയോഗിക്കുമ്പോളും ചാറ്റ് നോട്ടിഫിക്കേഷന്‍ ലഭിക്കും. അതിനാല്‍ ചാറ്റിന് മറുപടി വന്നോ എന്നറിയാന്‍ ബ്രൗസര്‍ വിന്‍ഡോയില്‍ നോക്കിയിരിക്കേണ്ട ആവശ്യമില്ല. അടുത്ത ഏതാനും ആഴ്ചക്കുള്ളില്‍ ലോകമെമ്പാടും ഈ സേവനം ലഭ്യമാകും.

Leave a Reply