ആന്‍ഡ്രോയ്ഡ് ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകളെയും വിന്‍ഡോസ് 10 പിസിയുമായി സിങ്ക് ചെയ്യാം

വിന്‍ഡോസ് 10 പിസിയുമായി സ്മാര്‍ട്ട്‌ഫോണുകളെ സിങ്ക് ചെയ്യാന്‍ സഹായിക്കുന്ന phone companion ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ഐഒഎസ് പതിപ്പുകള്‍ മൈക്രോസോഫ്റ്റ് ഇറക്കും. വിന്‍ഡോസ് മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെ കൂടാതെ ആന്‍ഡ്രോയ്ഡ് ഫോണുകളും, ഐഫോണും phone companion ആപ്പ് വഴി വളരെ എളുപ്പത്തില്‍ വിന്‍ഡോസ് 10 പിസിയുമായി കണക്റ്റ് ചെയ്യാം. വിന്‍ഡോസ് 10 ഒഎസിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കമാണിത്.

Windows 10 Phone Companion App

phone companion ആപ്പ് ഓപ്പണ്‍ ചെയ്താല്‍ അതില്‍ കാണിക്കുന്ന ലിസ്റ്റില്‍ നമ്മളുടെ ഫോണ്‍ ഏത് ടൈപ്പ് ആണെന്ന് സെലക്ട്‌ ചെയ്യണം. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍/ഐപാഡ് എന്നിവയില്‍ നിന്ന്‍ നിങ്ങളുടെ ഡിവൈസ് തിരെഞെടുക്കുക. വിന്‍ഡോസ് ഫോണ്‍ ആണെങ്കില്‍ പിസിയുമായി കണക്റ്റ് ചെയ്യാന്‍ കൂടുതല്‍ ഒന്നും ചെയ്യനുണ്ടാകില്ല. മറിച്ച് ആന്‍ഡ്രോയ്ഡ്/ഐഒസ് ഉപകരണങ്ങള്‍ ആണെങ്കില്‍ കുറച്ച് കൂടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടിവരും.

phone companion ആപ്പ് വഴി മൈക്രോസോഫ്റ്റ് നല്‍കുന്ന സേവനങ്ങളായ OneDrive, OneNote, Skype, Cortana എന്നിവയിലെ ഡാറ്റ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണും, പിസിയുമായി എളുപ്പത്തില്‍ സിങ്ക് ചെയ്യാം.

Leave a Reply