മൈക്രോസോഫ്റ്റ് എഡ്ജ്, മൈക്രോസോഫ്റ്റിന്റെ പുതിയ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍

മൈക്രോസോഫ്റ്റ് എഡ്ജ്, ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോററിന്റെ പിന്‍ഗാമിയായി പുതിയ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ഡെവലപ്പേഴ്സിനായുള്ള Microsoft Build Conference 2015ല്‍ വെച്ചാണ് പുതിയ ബ്രൗസറിന്റെ പേര് മൈക്രോസോഫ്റ്റ് പുറത്തുവിട്ടത്. Project Spartan എന്ന കോഡ് നാമത്തില്‍ ആയിരുന്നു മൈക്രോസോഫ്റ്റ് ഈ ബ്രൗസര്‍ വികസിപ്പിച്ചിരുന്നത്.

Microsoft Edge

വിന്‍ഡോസ് 10ലെ ഡിഫാള്‍ട്ട് ബ്രൗസര്‍ മൈക്രോസോഫ്റ്റ് എഡ്ജ് ആയിരിക്കും. ബില്‍റ്റ് ഇന്‍ Cortana (മൈക്രോസോഫ്റ്റിന്റെ വെര്‍ച്ച്വല്‍ പേര്‍സണല്‍ അസിസ്റ്റന്റ്റ്) സപ്പോര്‍ട്ട്, ബില്‍റ്റ് ഇന്‍ റീഡര്‍, നോട്ട് എടുക്കാനുള്ള ഫീച്ചര്‍, ഷെയറിങ്ങ് ഫീച്ചര്‍ തുടങ്ങിയവ ഉണ്ട്. ലളിതമായ രൂപകല്‍പ്പനയാണ് എഡ്ജിന്റേത്. EdgeHTML എന്നാണ് rendering എഞ്ചിന്റെ പേര്.

Microsoft Edge Browser

പുതിയ ലോഗോയുമായാണ് എഡ്ജിന്റെ വരവ്. പഴയ ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ ലോഗോയുമായി ഇതിന് സാമ്യമുണ്ട്. കുറച്ച്കൂടി കടുത്ത നീലനിറമാണ് പുതിയതിന്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് മാത്രമായി ഡിസൈന്‍ ചെയ്ത ActiveX controls, Browser Helper Objects തുടങ്ങിയ ടെക്നോളജികള്‍ ചില കമ്പനികളുടെ പഴയ വെബ്സൈറ്റുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ടി ഒരു ചെറിയ കാലയളവിലേക്ക് കൂടി ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ വിന്‍ഡോസ് 10 നൊപ്പം ലഭ്യമാകും.

Leave a Reply