IDEAയും BSNLഉം തമ്മിലുള്ള വ്യത്യാസമെന്താണ്? ഐഡിയ ഇന്റര്‍നെറ്റ് നമ്മളെ കൊള്ളയടിക്കുകയാണോ?

സ്വകാര്യ, പൊതുമേഖലാ മൊബൈല്‍ കമ്പനികളാണെങ്കിലും രണ്ടും നല്‍കുന്നത് ഒരേ ഇന്റര്‍നെറ്റ്   സേവനമാണെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ബിഎസ്എന്‍എല്‍ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് ആദിത്യ ബിര്‍ള എത്ര വലിയ ഉഡായിപ്പുകാരനാണെന്ന് മനസ്സിലാകുന്നത്.

BSNL 3G Vs Idea 3G

നാട്ടില്‍ അത്യാവശ്യം വേഗമുള്ള ഇന്റര്‍നെറ്റ് ലഭിക്കണമെങ്കില്‍ 3G തന്നെ വേണമല്ലോ. 1 GB 3ജി ഇന്റര്‍നെറ്റിന് ഐഡിയ ഈടാക്കുന്നത് 249 രൂപയാണ്. ബിഎസ്എന്‍എല്‍ ആകട്ടെ അതിന്റെ പകുതിയോളം മാത്രമുള്ള 139 രൂപയും. കാശെത്രയായാലും രണ്ടും 1 GB തന്നെയല്ലേ എന്നാണ് വിചാരമെങ്കില്‍ അതങ്ങനെ അല്ല. ബിഎസ്എന്‍എലിന്റെ 1 ജിബി അല്ല ഐഡിയയുടേത്. ഡാറ്റാ എന്നാല്‍ Upload, Download, Borwsing -ന് ഒക്കെ ഉപയോഗിക്കുന്നു എന്നാണല്ലോ നമ്മുടെയെല്ലാം വയ്പ്പ്. അപ്പോള്‍ ഉപയോഗത്തിന് അനുസരിച്ചായിരിക്കണം നമ്മള്‍ വാങ്ങിയ പാക്കേജിലെ ഡാറ്റാ തീര്‍ന്നു പോകേണ്ടത്. ബിഎസ്എന്‍എലില്‍ സംഗതി അങ്ങനെ തന്നെയാണ്. ഉപയോഗിച്ചു നിര്‍ത്തുംതോറും എത്ര ഉപയോഗിച്ചു എന്നറയിക്കുന്ന സന്ദേശം അവര്‍ അയച്ചുകൊണ്ടിരിക്കും. ഐഡിയ അങ്ങനെയല്ല, അവര്‍ നമ്മള്‍ ഉപയോഗിച്ച സമയം മാത്രമേ കാണിച്ചുതരൂ – എന്നിട്ട്, അക്കൗണ്ടില്‍ അവര്‍ ഔദാര്യപൂര്‍വം ബാക്കിവെക്കുന്ന ഡാറ്റയുടെ കണക്കും വിസ്തരിക്കും.

WIFI Tethering വഴി കമ്പ്യൂട്ടറില്‍ ഇരു കമ്പനികളുടെയം ഇന്റര്‍നെറ്റ് ഉപയോഗിച്ചപ്പോഴാണ് രണ്ടും തമ്മിലുള്ള ആനയാട് വ്യത്യാസം മനസ്സിലായത്. 5 MB വരുന്ന ഫയല്‍ Upload അല്ലെങ്കില്‍ Download ചെയ്യുമ്പോഴേക്ക് ഐഡിയയുടെ കണക്കില്‍ നിന്ന് പോകുന്നത് 20-ഉം 30-ഉം MBയാണ്. വെറുതെ ബ്രൗസ് ചെയ്താലും സെക്കന്റ് സെക്കന്റ് കണക്കിന് ഡാറ്റ തീര്‍ന്നുകൊണ്ടിരിക്കും. അതെങ്ങനെ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ ഇത്രയിത്ര സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചല്ലോ എന്ന വിചിത്ര മറുപടിയം ലഭിക്കും.

ഏതായാലും, സ്ഥിരോപയോഗത്തിന് ഐഡിയ ഉപയോഗിച്ച് നെറ്റെടുക്കുന്ന ഏര്‍പ്പാട് നിര്‍ത്തുന്നതാണ് നല്ലത്. ഈ ലേഖനമെഴുതുബോള്‍ ഒരു മാസം 949 രൂപയാണ് ഇതിനായി മുടക്കേണ്ടത്. 561 രൂപയുണ്ടെങ്കില്‍ ഒരു മാസം ബിഎസ്എന്‍എലില്‍ നെറ്റ് കുറച്ചുകൂടി ലാഭകരമായി ഉപയോഗിക്കാം. ബിഎസ്എന്‍എല്‍ പരസ്യം ചെയ്ത് ഇക്കാര്യമൊന്നും നമ്മളെ അറിയിക്കാന്‍ പോകുന്നില്ല. 949 രൂപക്ക് Unlimited (ഫലത്തില്‍ 8 GB) നല്‍കുന്ന സര്‍ജിയേക്കാള്‍ നമ്പാവുന്നത് 561 രൂപക്ക് 5 GB തരുന്ന ബിഎസ്എന്‍ലിനെ തന്നെ. കീശക്ക് ലാഭം മാത്രമല്ല, നല്ല വേഗതയും കൃത്യമായ ഡാറ്റാ റിഡക്ഷനുമാണ്. ഉപകാരപ്രദമായി തോന്നിയാല്‍ ഈ ലേഖനം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കാരണം നിങ്ങളുടെ കൂടെ ഉള്ളവര്‍ വഞ്ചിക്കപ്പെടാം. ശ്രീരാജ് ആണ് ഈ ലേഖനം എഴുതിയത്