6999 രൂപയ്ക്ക് 4ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുമായി ലെനോവോ

4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവോ 6999 രൂപയ്ക്ക് ഒരു 4ജി ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലെനോവോ എ6000 എന്നാണ് ഫോണിന്റെ പേര്. കഴിഞ്ഞ വര്‍ഷം ലാസ് വെഗാസില്‍ വെച്ച് നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ലെനോവോ ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്.

Lenovo A6000 4G

ഫ്ളിപ്പ്കാര്‍ട്ടുമായി സഹകരിച്ചാണ് ലെനോവോ ഇന്ത്യയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയിരിക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് വഴി ഓണ്‍ലൈനായി മാത്രമേ ഫോണ്‍ ലഭിക്കൂ. ഇന്നലെ 6 മണി മുതല്‍ ഫ്ലിപ്പ്കാര്‍റ്റില്‍ എ6000ന്റെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ജനുവരി 27ന് വൈകീട്ട് ആറ് വരെ സ്മാര്‍ട്ട്‌ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.

വിലകുറവ്‌ തന്നെയാണ് എ6000ന്റെ എടുത്തുപറയേണ്ട പ്രത്യേകത. 1ജിബി റാം, 64 ബിറ്റ് 1.2 ജിഗാഹെര്‍ട്സ് സ്നാപ് ഡ്രാഗണ്‍ 410 ക്വാഡ് കോര്‍ പ്രോസസ്സര്‍ എന്നിവയാണ് ഈ ഫോണിന് കരുത്തുപകരാന്‍ ലെനോവോ ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന എ6000ന് 5 ഇഞ്ച്‌ 720p എച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. കൂടാതെ 8 എംപി മെഗാപിക്സല്‍ പിന്‍ ക്യാമറയും, 2 എംപി മുന്‍ ക്യാമറയും ഫോണിലുണ്ട്.

ഡോള്‍ബി ഡിജിറ്റല്‍ ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. 2,300 എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി. കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നിവയും മുണ്ട്. ഷിയോമി റെഡ്മി നോട്ട്, മൈക്രോമാക്സ് യ്യുറീക്ക എന്നീ ഫോണുകളോടായിരിക്കും വിപണിയില്‍ ലെനോവോ എ6000ന് മത്സരിക്കേണ്ടി വരിക.

Leave a Reply