ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസറിന്റെ ഏറ്റവും പുതിയ പതിപ്പ് വീഡിയോ ചാറ്റ് വളരെ എളുപ്പമാക്കിയിരിക്കുന്നു. യാതൊരുവിധ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാതെയും, സൈന്‍ഇന്‍ ചെയ്യാതെയും, പ്ലഗിന് ഇന്‍സ്റ്റാള്‍ ചെയ്യാതെയും കേവലം ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീഡിയോ ചാറ്റ് നടത്താം. വേണ്ടത് ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പ് ഫയര്‍ഫോക്സ് 35 ഉം, web ക്യാമും മാത്രം. ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസറിലെ ഈ പുതിയ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേരാണ് ഫയര്‍ഫോക്സ് ഹലോ.
ഫയര്‍ഫോക്സ് 35ന്റെ ടൂള്‍ബാറിലെ ഹലോ ഐക്കണില്‍ (നിങ്ങളുടെ ടൂള്ബാറില് ഹലോ ഐക്കണ്‍ കണ്ടില്ലെങ്കില്‍ അത് ശരിയാക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക https://support.mozilla.org/en-US/kb/where-firefox-hello-button ) ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഒരു വീഡിയോ ചാറ്റ് തുടങ്ങാം. തുടര്‍ന്ന് വരുന്ന ചാറ്റ് വിന്‍ഡോയില്‍ നിന്ന് ഈ വീഡിയോ ചാറ്റിലേക്കുള്ള ലിങ്ക് കോപ്പി ചെയ്യാം. ആരുമായിട്ടാണോ ചാറ്റ് ചെയ്യേണ്ടത് അയാള്‍ക്ക് ഈ ലിങ്ക് അയച്ച് കൊടുക്കുക. അയാള്‍ ഫയര്‍ഫോക്സ് വെബ്ബ് ബ്രൌസര്‍ തന്നെ ഉപയോഗിക്കണമെന്നില്ല, കമ്പ്യൂട്ടറിലെ ക്യാമറയും, മൈകും ഉപയോഗിക്കാന്‍ കഴിയുകയും, വെബ്ബ്ആര്ടിസി സാങ്കേതവുമുള്ള ഏത് വെബ്ബ് ബ്രൌസര്‍ ആയാലും മതി. മറുപുറത്തിരിക്കുന്നയാള് ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ചാറ്റ് ആക്റ്റീവ് ആകും. അയച്ചയാളുടെ വെബ്ബ് ബ്രൌസറിലെ ഹലോ ഐക്കണ്‍ നീല നിറമാവുകയും ചെയ്യുന്നു.
അതേ ലിങ്കുകള്‍ ഉപയോഗിച്ച് നമുക്ക് വീണ്ടും വീഡിയോ ചാറ്റ് നടത്താം. നമ്മള് നടത്തുന്ന ചാറ്റുകളുടെ ലിങ്കുകള്‍ ഓര്‍മ്മിച്ച് വെക്കണമെന്നില്ല. ഹലോ പാനല്‍ എല്ലാം സേവ് ചെയ്ത് വെക്കും. അതിന് നമുക്ക് ഇഷ്ടമുള്ള ലേബല്‍ നല്കുകയുമാകാം. ആവശ്യമില്ലാത്തവ ഡിലീറ്റും ചെയ്യാം. ഫയര്‍ഫോക്സ് ഹലോ ഇപ്പോളും ബീറ്റ സ്റ്റേജിലാണ്. ക്രോസ്-പ്ലാറ്റ്ഫോം വീഡിയോ ചാറ്റിലേക്കുള്ള ഒരു പുതിയ കാല്‍വെപ്പായിരിക്കും എന്നതില്‍ സംശയമില്ല.