ഫെയ്സ്ബുക്കില്‍ കമന്റ്‌ ചെയ്യാനും ഇനി സ്റ്റിക്കര്‍ ഉപയോഗിക്കാം

ഫെയ്സ്ബുക്ക് ചാറ്റില്‍ മാത്രം ലഭ്യമായിരുന്നു സ്റ്റിക്കറുകള്‍ ഇനി കമന്റ്‌ ചെയ്യാനും ഉപയോഗിക്കാം. സ്റ്റിക്കറുകള്‍ ടൈംലൈനിലും ഗ്രൂപ്പിലും ഇവെന്റ് പോസ്റ്റുകളിലും കമ്മന്റായി ഉപയോഗിക്കാനുള്ള സംവിധാനം തിങ്കളാഴ്ച മുതലാണ് ഫെയ്സ്ബുക്ക് ആരംഭിച്ചത്. പുതിയ സിനിമകളുടെയും സ്‌പോര്‍ട്‌സ് ടീമുകളുടെയും ജനപ്രിയ ഗെയിമുകളുടെയും മറ്റും ആനിമേഷന്‍ രൂപത്തിലുള്ള ചിത്രങ്ങളാണ്‌ സ്റ്റിക്കറുകള്‍.

Facebook Stickers

നിലവില്‍ സ്റ്റിക്കര്‍ സ്റ്റോറിലുള്ള മുഴുവന്‍ സ്റ്റിക്കറുകളും കമന്റ് ചെയ്യാന്‍ ലഭിക്കില്ല. വരും ദിവസങ്ങില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ കമന്റ്‌ ചെയ്യാനായി കിട്ടും. വൈബര്‍, വീ ചാറ്റ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ വാങ്ങാന്‍ കാശ് നല്‍കേണ്ടി വരുമ്പോള്‍ ഫെയ്‌സ്ബുക്ക് ഇത് സൗജന്യമായാണ് നല്‍കുന്നത്.

കമന്‍റുകളില്‍ സ്റ്റിക്കര്‍ ഉപയോഗിക്കാനായി കമന്റ്‌ ബോക്സിന് വലതു വശത്തുള്ള സ്മൈലി ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന പോപ്‌അപ്പില്‍ നിന്ന് നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യേണ്ട സ്റ്റിക്കറില്‍ ക്ലിക്ക് ചെയ്യുക. ഈ പുതിയ സംവിധാനം വന്നതോട് കൂടി പോസ്റ്റുകളുടെ അടിയില്‍ സ്റ്റിക്കര്‍ കമന്‍റുകളുടെ പെരുമഴയാണ്.

ഈ പുതിയ സംവിധാനം വഴി കൂട്ടുകാരുടെയും മറ്റും പോസ്റ്റുകള്‍ക്ക് നിങ്ങളുടെ പ്രതികരണം കൂടുതല്‍ വ്യക്തവും മനോഹരവുമായ രീതിയില്‍ പ്രകടിപ്പിക്കാം. സ്റ്റിക്കറുകള്‍ എല്ലാം ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ സൗജന്യമാണ്. കമന്‍റുകളില്‍ കൂടെ സ്റ്റിക്കര്‍ വന്നതോടെ ഇതിന്റെ ഉപയോഗം വളരെ കൂടും. അതിനാല്‍ ഭാവിയില്‍ കാശ് നല്‍കി ഉപയോഗിക്കേണ്ട സ്റ്റിക്കര്‍ ഫെയ്സ്ബുക്കില്‍ വന്നുകൂടെന്നില്ല.