റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് ആന്‍ഡ്രോയ്ഡ് ആപ്പുമായി ഐആര്‍സിടിസി

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍. റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനായി ഐആര്‍സിടിസി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുന്നു. ഐആര്‍സിടിസി കണക്ട് എന്നാണ് ഈ ഔദ്യോഗിക ആപ്ലിക്കേഷന്റെ പേര്. ഇതിന് മുന്‍പ് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമേ ഐആര്‍സിടിസിയുടെ ടിക്കറ്റ്‌ ബുക്കിങ്ങ് ആപ്പ് ഉണ്ടായിരുന്നുള്ളൂ.

IRTC Connect

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും ഈ ആപ്പ് സൗജന്യമായി ഉപയോഗിക്കാം. ഐആര്‍സിടിസിയില്‍ നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് അതേ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കണക്ടിലും ലോഗിന്‍ ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മൊബൈല്‍ ആപ്പില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുകയുമാകാം.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനൊപ്പം റിസര്‍വേഷന്‍ നില അറിയാനും, ട്രെയിനുകളുടെ ഷെഡ്യൂള്‍, തീവണ്ടി റൂട്ടുകള്‍, ടിക്കറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കാം, ബുക്കിങ് വിവരം, ടിക്കറ്റ് റദ്ദാക്കാം അങ്ങനെ വെബ് സൈറ്റില്‍ ലഭിക്കുന്ന ഏറക്കുറേ എല്ലാ വിവരവും ഇതിലും ലഭ്യമാക്കിയിട്ടുണ്ട്.

ഈ അപ്ലിക്കേഷന്‍ 12 എം.ബിയുണ്ട്. ആന്‍ഡ്രോയിഡ് 4.1 മുതല്‍ മുകളിലുള്ള പതിപ്പുകളില്‍ മാത്രമേ ഈ ആപ്പ് പ്രവര്‍ത്തിക്കൂ. ഇത് ഈ ആപ്പിന്റെ ഒരു പോരായ്മയാണ്. ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഈ ലിങ്ക് https://play.google.com/store/apps/details?id=com.irctc.main സന്ദര്‍ശിക്കുക