കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ വെബ്സൈറ്റ് ശവമായി

പൂജ അവധിക്ക്, പൂജിക്കാന്‍ വേണ്ടി കേരള കെ.എസ്.ആര്‍.ടി.സി വെബ്സൈറ്റ് അടച്ചിരിക്കുകയാണ്. ആരും അത് തുറക്കാന്‍ ശ്രമിച്ചു ശല്യം ചെയ്യരുത്. പൂജ കഴിഞ്ഞു ആളുകളുടെ തിരക്കും ആവശ്യവും എല്ലാം കഴിഞ്ഞ ശേഷം ‘തുറന്നു പൂജ’ നടത്തുന്നതാണ്.

ഇനി എങ്ങാനും തുറന്നു ഓണ്‍ലൈന്‍ പേമെന്റെ നടത്തിയാല്‍ ടിക്കെറ്റ് കിട്ടും എന്ന് ഒരു ഉറപ്പും ഇല്ല. പൈസ പോയാല്‍ അത് പോക്കറ്റടിച്ചു പോയി എന്ന് കരുതി സമാധാനിക്കുക. ഇന്ന് രാവിലെ ഇട്ട ബാംഗ്ലൂരില്‍ നിന്നും എറണാകുളം സൂപ്പര്‍ ഡിലക്സ് സ്പെഷ്യല്‍ ബസില്‍ ഇപ്പോഴും സീറ്റുകള്‍ ഒഴിവുണ്ട്. ഭാഗ്യമുണ്ടെല്‍ നിങ്ങള്ക്ക് പൈസ പോവാതെ ടിക്കെറ്റ് കിട്ടും.

പുതിയ ബുക്കിങ്ങ് സൈറ്റ് ഇന്നു വരും നാളെ വരും എന്ന് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എല്ലാ തിരക്കുള്ള സമയത്തും ഇത് പതിവ് സംഭവം. ചോദിച്ചാല്‍ ബി എസ് എന്‍ എല്‍ പ്രശ്നം ആണെന് ഒരു ന്യായവും. കെഎസ്ആര്‍ടിസി അധികൃതര്‍ ഒരു നാണവും ഉളുപ്പും ഇല്ലാതെയാണ് അവനവന്‍റെ കഴിവുകേട് മറ്റുള്ളവരുടെ തലയില്‍ വയ്ക്കുന്നത്. റിസര്‍വേഷന്‍ വെബ്സൈറ്റ് എപ്പോ ശരിയാകുമെന്ന് ദൈവത്തിന് മാത്രമറിയാം!!!

വാര്‍ത്ത‍ ഉറവിടം – KSRTC ബ്ലോഗ്‌ ഫേസ്ബുക്ക് പേജ്