വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്ക്‌ വിന്‍ഡോസ് 9 സൗജന്യമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്ക്‌ വിന്‍ഡോസ് 9 സൗജന്യമായി നല്‍കാന്‍ മൈക്രോസോഫ്റ്റിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 30ന് സാന്‍ഫ്രാന്‍സികോയില്‍ നടക്കുന്ന ചടങ്ങില്‍ വിന്‍ഡോസ് 9 മൈക്രോസോഫ്റ്റ് ലോകത്തിന് പരിചയപ്പെടുത്താനിരിക്കെയാണ് പുതിയ അഭ്യൂഹങ്ങള്‍ പരക്കുന്നത്.

Windows 9 will be free for Windows 8 users

ഇന്തോനേഷ്യന്‍ വെബ്സൈറ്റായ detik ഇങ്ങനെയൊരു വാര്‍ത്ത‍ ആദ്യം പുറത്തുവിട്ടത്. ഈ കാര്യം മൈക്രോസോഫ്റ്റ് ഇന്തോനേഷ്യന്‍ സിഇഒ Andrew Diantoro പറഞ്ഞതായിട്ടാണ് detik റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് 8 ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ അപ്ഡേറ്റായി വിന്‍ഡോസ് 9 ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്‌.

വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്ക്‌ വിന്‍ഡോസ് 9 സൗജന്യമായി നല്‍കുമെന്ന് മൈക്രോസോഫ്റ്റ് ഇതുവരെ ഒഫീഷ്യലായി പ്രഖ്യാപിചിട്ടില്ല. ചിലപ്പോള്‍ വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്ക്‌ പുതിയ പതിപ്പ് വാങ്ങാന്‍ വിലയില്‍ ഇളവ്‌ മാത്രമേ ഉണ്ടാകൂ. എല്ലാം ഊഹാപോഹങ്ങള്‍ മാത്രം!!! നേരറിയാന്‍ വിന്‍ഡോസ് 9 ഒഫീഷ്യല്‍ ലോഞ്ച്‌ വരെ കാത്തിരിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല.

Leave a Reply