വാട്ട്‌സ്ആപ്പ് വഴി സ്മാര്‍ട്ട്‌ഫോണ്‍, ടാബ് തുടങ്ങിയവയുടെ വില താരതമ്യം ചെയ്യാനുള്ള സേവനവുമായി മൈസ്മാര്‍ട്ട്‌പ്രൈസ്

വില താരതമ്യം ചെയ്യുന്ന വെബ്സൈറ്റ് www.mysmartprice.com അവരുടെ സേവനം വാട്ട്‌സ്ആപ്പ് വഴിയും നല്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്, ലാപ്ടോപ്പ്, ക്യാമറ, ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍. ഗ്രഹോപകരണങ്ങള്‍, ആരോഗ്യ സംരക്ഷക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില വാട്ട്‌സ്ആപ്പ് വഴി താരതമ്യം ചെയ്യാം. ഈ സേവനം വളരെ വേഗത്തില്‍ നമുക്ക് നമ്മള്‍ ആവശ്യപെടുന്ന സാധനങ്ങളുടെ വില നമ്മുക്ക് അയച്ചു തരും.

MySmartPrice

സ്പീഡ് കുറഞ്ഞ ഇന്റെര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് ഇതൊരു അനുഗ്രഹമായിരിക്കും. മൈസ്മാര്‍ട്ട്‌പ്രൈസ് വെബ്സൈറ്റിന്റെ ഈ സേവനം വാട്ട്‌സ്ആപ്പില്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. 9332222222 എന്ന നമ്പര്‍ വാട്ട്‌സ്ആപ്പില്‍ ആഡ് ചെയ്യുക. എന്നിട്ട് ഏത് ഗാഡ്ജറ്റിന്റെ വിലയാണോ അറിയേണ്ടത് അത് ടൈപ്പ് ചെയ്ത് വാട്ട്‌സ്ആപ്പ് വഴി മുകളില്‍ പറഞ്ഞ നമ്പറിലേക്ക് അയക്കുക. തുടര്‍ന്ന് അതിനുള്ള മറുപടിയായി വിലവിവരങ്ങള്‍ കിട്ടുന്നതാണ്.

ഈ സേവനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വീഡിയോ ഡെമോ കാണാന്‍ ഈ യുട്യൂബ് https://www.youtube.com/watch?v=W_dCruMqvrs ലിങ്ക് സന്ദര്‍ശിക്കൂ.