സാംസങ് ഗാലക്സി ആല്‍ഫ ഇന്ത്യയില്‍

മെറ്റല്‍ ഫ്രെയിമുള്ള സാംസങിന്റെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഗാലക്സി ആല്‍ഫ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ഇന്ത്യയില്‍ ഈ ഫോണ്‍ ലഭിക്കും. 39,990 രൂപയാണ് ആല്‍ഫയുടെ വില.

Samsung Galaxy Alpha

ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷത മെറ്റല്‍ ബോഡിതന്നെയാണ്. ഇത് ഐഫോണിനെ അനുകരിച്ചതല്ലേ എന്ന് ഐഫോണ്‍ ആരാധകര്‍ പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ഗാലക്സി ആല്‍ഫ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്‌കാറ്റ് ഒഎസിലാണ്. 4.7 ഇഞ്ച് എച്ച്ഡി സൂപ്പര്‍ ആമോല്‍ഡ് (720X1280 പിക്‌സെല്‍) ഡിസ്‌പ്ലേ, 4കെ വീഡിയോ റെക്കോര്‍ഡിങ് സാധ്യമാകുന്ന 12 മെഗാപിക്‌സെല്‍ പിന്‍ ക്യാമറയും 2.1 മെഗാപിക്‌സെല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്.

ഒക്റ്റാകോര്‍ പ്രോസസ്സറും, 2 ജിബി റാമും ഈ ഫോണിന്റെ കരുത്ത് തന്നെയാണ്. മറ്റു ഗാലക്സി ഫോണുകളെ പോലെ ഇതില്‍ മെമ്മറി കാര്‍ഡ്‌ സ്ലോട്ട് ഇല്ല. 32 ജിബി ഇന്റേണല്‍ മെമ്മറി മാത്രമേയുള്ളൂ. 1860 എംഎഎച്ച് ബാറ്ററിയും, കണക്ടിവിറ്റിക്കായി വെഫൈ 802.11, ബ്ലൂടൂത്ത് 4.0, എന്‍എഫ്‌സി, 3G, 4G/ LTE എന്നിവയും ഉണ്ട്.

ഫിഗ്ഗര്‍ പ്രിന്റ് സ്‌കാനര്‍, ഹൃദയമിടിപ്പ് സെന്‍സര്‍ തുടങ്ങിയ സംവിധാനങ്ങളും സാംസങ് ഗിയര്‍ ഫിറ്റ്, ഗിയര്‍ ലൈവ്, ഗിയര്‍ 2 തുടങ്ങിയ ഗാഡ്ജറ്റുകളുമായുള്ള കണക്ടിവിറ്റിയും ഈ ഫോണില്‍ സാധ്യമാകും. ചാര്‍ക്കോള്‍ ബ്ലാക്ക്, ഡാസ്ലിംങ് വൈറ്റ്, ഗോള്‍ഡ്‌ കളര്‍ എന്നീ നിറങ്ങളില്‍ ഇന്തയില്‍ ഗാലക്സി ആല്‍ഫ ലഭിക്കും.

Leave a Reply