ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ടാബ്ലെറ്റുകള്‍ക്കായി മൈക്രോസോഫ്റ്റ് കീബോര്‍ഡ് നിര്‍മ്മിക്കുന്നു

ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ടാബ്ലെറ്റുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ രൂപകല്‍പ്പനചെയ്ത ഒരു യൂണിവേര്‍സല്‍ മൊബൈല്‍ കീബോര്‍ഡ് മൈക്രോസോഫ്റ്റ് നിര്‍മ്മിക്കുന്നു. വിന്‍ഡോസിന് എതിരാളികളായ പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടി സോഫ്റ്റ്‌വെയറും, ഹാര്‍ഡ്‌വെയറും നിര്‍മ്മിക്കുക എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ പുതിയ കീബോര്‍ഡ്. ലോജിടെക്ക് നിര്‍മ്മിക്കുന്ന K480 കീബോര്‍ഡുമായി ഇതിന് വളരെ സാമ്യം ഉണ്ട്.

Microsoft  keyboard for iOS and Android tablets

കീബോര്‍ഡില്‍ ഉള്ള റീചാര്‍ജബിള്‍ ബാറ്ററി ഒരു തവണ മുഴുവനായി ചാര്‍ജ് ചെയ്താല്‍ കീബോര്‍ഡ് 6 മാസം വരെ ഉപയോഗിക്കാന്‍ കഴിയും എന്നാണ് മൈക്രോസോഫ്റ്റ് അവകാശപെടുന്നത്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു ദിവസത്തെ ഉപയോഗത്തിന് തികയും. കീബോര്‍ഡില്‍ ശ്രദ്ധേയമായ ഒരുകാര്യം അതില്‍ മൈക്രോസോഫ്റ്റ് ലോഗോ ഇല്ല എന്നതാണ്.

Leave a Reply