ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു

വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യം വച്ചുള്ള ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ഡല്‍ഹിയില്‍ വെച്ചുനടന്ന ഒരു ചടങ്ങിലാണ് ഗൂഗിളിലെ ആന്‍ഡ്രോയ്ഡ് തലവന്‍, ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചായ് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ അവതരിപ്പിച്ചത്. മൈക്രോമാക്സ്, കാര്‍ബണ്‍, സ്പൈസ് എന്നിവര്‍ നിര്‍മ്മിച്ച ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ലോകത്തില്‍ ആദ്യമായി ഇന്ത്യയിലാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ അവതരിപ്പിക്കുന്നത്.

വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യംവച്ച് വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ ആരംഭിച്ച ഒരു സംരംഭമാണ് ആന്‍ഡ്രോയ്ഡ് വണ്‍. ഈ സംരംഭത്തില്‍ അംഗങ്ങളായുള്ള ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക്‌ മുന്‍കൂട്ടി തിരഞ്ഞെടുത്ത ഹാര്‍ഡ്‌വെയര്‍ ഗൂഗിള്‍ നല്‍കും. ഫോണിന്റെ രൂപകല്‍പ്പന നിര്‍മ്മാതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം. ഫോണ്‍ നിര്‍മ്മാതാക്കള്‍ മാറ്റം വരുത്താത്ത സ്റ്റോക്ക്‌ ആന്‍ഡ്രോയ്ഡ് ഒഎസ് ആയിരിക്കും ഈ ഫോണുകളില്‍ ഉണ്ടാവുക. അങ്ങനെ ആന്‍ഡ്രോയ്ഡ് ഓസിന്റെ പുതിയ പതിപ്പുകള്‍ ഇറങ്ങുന്ന മുറക്ക് തന്നെ ഈ ഫോണുകളിലും ലഭിക്കും.

Google Android One Smartphones

Micromax CanvasA1, Karbonn Sparkle V, Spice Android One Dream UNO Mi-498 എന്നിവയാണ് ഗൂഗിള്‍ ഇന്ന്‍ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍. ഇവയുടെ വില 6000-7000 രൂപയ്ക്കും ഇടക്കാണ്‌. നിലവില്‍ ഈ ഫോണുകള്‍ ഇ-കൊമ്മെര്‍സ് വെബ്സൈറ്റുകള്‍ വഴിയെ ലഭിക്കൂ. അധികം വൈകാതെ റീടെയില്‍ സ്റ്റോര്‍ വഴിയും ഇവ ലഭിക്കും. Karbonn Sparkle V സ്നാപ്ഡീല്‍ വഴിയും, Micromax CanvasA1 ആമസോണ്‍ വഴിയും, Spice Android One ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും മാത്രമേ ഇപ്പോള്‍ ലഭിക്കൂ.

ലോകത്തെ നാല് ബില്ല്യണ്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ആക്സസ് ഇല്ല. അതില്‍ ഒരു ബില്ല്യണ്‍ ഇന്ത്യയിലാണ്. ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോഫോണുകള്‍ക്ക് ഇത് കുറക്കാന്‍ കഴിയും എന്നാണ് ഗൂഗിള്‍ കരുതുന്നത്. ഭാരതി എയര്‍ടെലും, റിലയന്‍സ് കമ്മ്യൂണികേഷന്‍സും ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ക്കായി ഡാറ്റ പാക്കേജ് ഓഫര്‍ ചെയ്തിട്ടുണ്ട്.

സോളോ, പാനസോണിക്ക്, ഇന്റെക്സ്‌, എയ്സര്‍, അല്‍കാടെല്‍, എച്ടിസി, ലാവാ, അസുസ്, ലെനോവോ തുടങ്ങിയ കബനികള്‍ നിര്‍മ്മിക്കുന്ന ഫോണുകളും അധികം വൈകാതെ വിപണിയില്‍ എത്തും. 2014 അവസാനത്തോട് കൂടി ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ മറ്റ് സൗത്ത്‌ ഏഷ്യന്‍ രാജ്യങ്ങളിലേക്കും, 2015ല്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും ആന്‍ഡ്രോയ്ഡ് വണ്‍ സംരംഭം വ്യാപിപ്പിക്കാന്‍ ഗൂഗിളിന് പദ്ധതിയുണ്ട്.

Leave a Reply