ആപ്പിളിനെ കളിയാക്കി സാംസങ്ങിന്റെ പുതിയ പരസ്യം

ഫാബ്ലെറ്റ് നിരയില്‍പെട്ട ഫോണുകളിലേക്കുള്ള ആപ്പിളിന്റെ വൈകിയുള്ള ചുവടുവെപ്പിനെ കളിയാക്കി സാംസങ്ങ് പുതിയ പരസ്യം ഇറക്കിയിരിക്കുന്നു. ഗാലക്സി നോട്ട് 4ന്റെ പുതിയ പരസ്യത്തിലാണ് ആപ്പിളിന്റെ പുതിയ വലിയ സ്ക്രീന്‍ ഉള്ള ഐഫോണ്‍ 6നെ സാംസങ്ങ് കളിയാക്കിയിരിക്കുന്നത്.

Galaxy Note

സാംസങ്ങിന്റെ ഗാലക്സി നോട്ട് ശ്രേണിയിലുള്ള ഫാബ്ലെറ്റുകളെ ആപ്പിള്‍ കോപ്പിയടിച്ചിരിക്കുന്നു എന്നാണ് ഈ പരസ്യത്തില്‍ സാംസങ്ങ് ആരോപിക്കുന്നത്. വലിയ സ്ക്രീനുള്ള സാംസങ്ങിന്റെ ഫാബ്ലെറ്റുകള്‍ 2011 മുതല്‍ വിപണിയില്‍ ഉണ്ടെന്നും സാംസങ്ങ് പറയുന്നു. ഗാലക്സി നോട്ട് 2011 ലാണ് സാംസങ്ങ് അവതരിപ്പിച്ചത്. ഇതുവഴി ഫാബ്ലെറ്റ് വിപണിയില്‍ തങ്ങള്‍ വളരെയേറെ മുന്നേറിയിരിക്കുന്നു എന്നും സാംസങ്ങ് പറയുന്നു.

ഐഫോണ്‍ 6നെ കളിയാക്കി പല ടെക്നോളജി വെബ്സൈറ്റുകള്‍ ഇറക്കിയ വാര്‍ത്തകളുടെ തലകെട്ടും, ഐഫോണ്‍ 6നെ കളിയാക്കിയുള്ള പ്രമുഖരുടെ ട്വീറ്റുകളും ഈ പരസ്യത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.