വാട്ട്‌സ്ആപ്പ്, വൈബര്‍ അടക്കമുള്ള ആപ്പുകള്‍ക്ക് ട്രായി യൂസേജ് ഫീ ഏര്‍പ്പെടുത്തിയേക്കും

വാട്ട്‌സ്ആപ്പ്, വൈബര്‍, വിചാറ്റ് തുടങ്ങിയ ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആലോചിക്കുന്നു. ഈ ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകള്‍ ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുടെ ലാഭത്തില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.

WhatsApp Viber WeChat

ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകളുടെ ഉപയോഗം കാരണം ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് പ്രതിവര്‍ഷം 5,000 കോടി രൂപ ലാഭത്തില്‍ കുറവുണ്ടാകുന്നുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് ട്രായ് യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

ഈ ആപ്പുകളുടെ വരവോടെ ഇന്ത്യയില്‍ എസ്എംഎസില്‍ നിന്നുള്ള വരുമാനത്തില്‍ 40 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. വോയ്സ് സന്ദേശങ്ങള്‍ കോള്‍ വരുമാനത്തേയും കുറച്ചു. ഓരോ മാസം കഴിയുമ്പോളും ഈ നഷ്ടം കൂടി കൂടി വരുകയാണ്. ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പുകളുടെ ഉപയോഗത്തില്‍ ഒരു കുറവു വന്നാലെ ടെലികോം കമ്പനികളുടെ നഷ്ടം കുറക്കാന്‍ പറ്റൂ. അതിനാലാണ് ട്രായി ഈ ആപ്പുകള്‍ക്ക് യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.