പുതിയ ഫോണുകളുടെ റിലീസിങ്ങ് വാര്‍ത്ത ചോര്‍ത്തല്‍ വീരന്‍ evleaks സേവനം നിര്‍ത്തുന്നു

പുതിയ ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഗാഡ്ജെറ്റുകള്‍ ഇറങ്ങുന്നതിന് മുന്‍പേ തന്നെ അവയുടെ വിവരങ്ങള്‍ ചോര്‍ത്തി ലോകത്തിന് നല്‍കുന്ന വാര്‍ത്ത ചോര്‍ത്തല്‍ വീരന്‍ evleaks സേവനം അവസാനിപ്പിക്കുന്നു. evleaks എന്ന ട്വിറ്റര്‍ അക്കൗണ്ട്‌ വഴിയാണ് evleaks വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നത്. ഇവാന്‍ ബള്‍സ് എന്നാണ് ഈ അക്കൗണ്ടിന്റെ ഉടമയുടെ ശരിയായ പേര്.

evleaks

evleaks പുറത്ത് വിടുന്ന വാര്‍ത്ത ട്വീറ്റുകള്‍ക്കായി വേണ്ടി പല അന്താരാഷ്ട്ര മാധ്യമങ്ങളും കാത്തിരിക്കുമായിരുന്നു. ഈ ട്വിറ്റര്‍ അക്കൗണ്ട്‌ വഴിതന്നെയാണ് അദ്ദേഹം സേവനം നിര്‍ത്തുന്നതായി അറിയിച്ചതും. “All good things must come to an end. Thank you for an amazing two years. [RETIREMENT]” എന്നായിരുന്നു ആ ട്വീറ്റ്. വാര്‍ത്തകള്‍ ട്വിറ്ററിലൂടെ പുറത്തുവിടുമ്പോഴുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ഈ പരിപാടി നിര്‍ത്താന്‍ കാരണമെന്നാണ് evleaks പറയുന്നത്.

evleaksന്‍റെ റിട്ടയര്‍മെന്റ് വാര്‍ത്ത‍യറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ സാമ്പത്തിക ബാദ്ധ്യതയറിഞ്ഞ് അദ്ദേഹത്തെ സഹായിക്കാനായി ക്രൗഡ് ഫണ്ടിങ്ങ് സേവനമായ indiegogoയില്‍ അദ്ദേഹത്തിന് വേണ്ടി ഒരു ഫണ്ട്‌ സ്വരൂപിക്കുന്നുണ്ട്. 100,000 അമേരിക്കന്‍ ഡോളര്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം. ഈ ലിങ്ക് https://www.indiegogo.com/projects/evleaks-fund സന്ദര്‍ശിച്ച് നിങ്ങള്‍ക്കും evleaksന് വേണ്ടി സംഭാവന ചെയ്യാം.