ഗൂഗിള്‍ നൗ ലോഞ്ചര്‍ ഇനിമുതല്‍ ആന്‍ഡ്രോയ്ഡ് 4.1ഉം അതിന് മുകളിലേക്കും ഒഎസുള്ള എല്ലാ ഫോണുകളിലും ലഭിക്കും

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീനും അതിന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ഇനിമുതല്‍ ഗൂഗിള്‍ നൗ ലോഞ്ചര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് വോയിസ്‌ കമാന്‍ഡുകള്‍ വഴി ഗൂഗിള്‍ സെര്‍ച്ച്‌ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ വളരെ വേഗത്തില്‍ ഉപയോഗിക്കാം. കൂടാതെ ഈ ആപ്പ് ഒരു ഡിജിറ്റല്‍ പേര്‍സണല്‍ അസിസ്റ്റന്റ്‌ ആയും പ്രവര്‍ത്തിക്കും.

Google Now

ഗൂഗിള്‍ നൗ ലോഞ്ചര്‍ ഗൂഗിള്‍ ആദ്യമായി അവതരിപ്പിച്ചത് നെക്സസ് 5 ഫോണുകളിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റ് നെക്സസ് ഫോണുകള്‍ക്കും, ഗൂഗിള്‍ പ്ലേ എഡിഷന്‍ ഫോണുകള്‍ക്കും വേണ്ടി ഗൂഗിള്‍ നൗ ലോഞ്ചറിന്റെ സ്റ്റാന്റ് അലോണ്‍ ആപ്പ് പുറത്തിറക്കി. ഇപ്പോള്‍ ഇതാ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീനും അതിന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് ഒഎസുകളുള്ള എല്ലാ ഫോണുകളിലും ഗൂഗിള്‍ നൗ ലോഞ്ചര്‍ ലഭിക്കും.

ഓണ്‍സ്ക്രീന്‍ ബട്ടണ്‍ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ നൗ ലോഞ്ചര്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നില്ല. ഗൂഗിള്‍ നൗ ലോഞ്ചര്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇല്ലങ്കില്‍ ഈ ലിങ്ക് https://play.google.com/store/apps/details?id=com.google.android.launcher വഴി നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ നിങ്ങളുടെ ഫോണിന്റെ ഒഎസ് ആന്‍ഡ്രോയ്ഡ് 4.1 അല്ലെങ്കില്‍ അതിന് മുകളിലോ ഉള്ളതായിരിക്കണം.