ഫെയ്സ്ബുക്കിന്റെ മിന്നല്‍ പണിമുടക്ക്

സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് ഭീമന്‍ ഫെയ്സ്ബുക്ക് വീണ്ടും പണിമുടക്കി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഫെയ്സ്ബുക്കിന്റെ സേവനം നിലച്ചത്. ആ സമയം ഫെയ്സ്ബുക്ക് സന്ദര്‍ശിച്ചവര്‍ക്ക് “Sorry, something went wrong” എന്ന സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്.

Facebook down

പണിമുടക്കി 20 മിനിറ്റുകള്‍ക്ക് ശേഷം സേവനം പുനസ്ഥാപിക്കാന്‍ ഫെയ്സ്ബുക്ക് ടീമിന് കഴിഞ്ഞു. ഇതേസമയം സൈറ്റിലെ തകരാറിനെ കുറിച്ച് ഫെയ്‌സ്ബുക്ക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സേവനം നിലച്ചതിന് കാരണം സാങ്കേതിക തകരാറാണോ, ഡിഡോസ് അറ്റാക്ക്‌ ആണോ എന്നറിയില്ല.

കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലും ഫെയ്സ്ബുക്ക് സമാനമായ രീതിയില്‍ സേവനം മുടങ്ങിയിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് ഫേസ്ബുക് ലഭ്യമല്ലാതാതെന്നായിരുന്നു അന്ന് ഫേസ്ബുക് അധികൃതര്‍ നല്‍കിയ വിശദീകരണം.