മോട്ടോ ജി വില മോട്ടറോള 2000 രൂപ കുറച്ചു

മോട്ടറോളയുടെ ഹിറ്റ് ഫോണായ മോട്ടോ ജിയുടെ വില 2000 രൂപ കുറച്ചു. വിപണിയില്‍ ഉയരുന്ന കടുത്ത വെല്ലുവിളി നേരിടാനാണ് ഈ വിലക്കുറവ്. പരിമിത സമയത്തേക്ക് മാത്രമാണ് ഈ കിഴിവ്. ഫ്ലിപ്പ്കാര്‍ട്ട് വഴി മാത്രമേ വിലക്കുറവില്‍ ഫോണ്‍ ലഭിക്കൂ.

Moto G India

ഇറങ്ങിയ സമയത്ത് തന്നെ കുറഞ്ഞ വിലക്ക് കൂടുതല്‍ സ്പെസിഫിക്കേഷന്‍ നല്‍കിയ ആന്‍ഡ്രോയ്ഡ് ഫോണാണ് മോട്ടോ ജി. ഫോണിന്റെ 8 ജിബി 16 ജിബി പതിപ്പുകളാണ് വിപണിയിലുള്ളത്. ഈ രണ്ട് പതിപ്പുകളുടെയും വില 2000 രൂപ കുറച്ചിട്ടുണ്ട്.

12,499 രൂപ വിലയുള്ള മോട്ടോ ജി 8ജിബി മോഡലിന് ഇപ്പോള്‍ 10,499 രൂപയും, 13,999 രൂപയുള്ള 16 ജിബി മോഡലിന് 11,999 രൂപയും നല്‍കിയാല്‍ മതി.