ഉപഭോക്താക്കളെ മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഫെയ്സ്ബുക്ക് നിര്‍ബന്ധിപ്പിക്കുന്നു

മൊബൈല്‍ ആപ്പ് വഴി ഫെയ്സ്ബുക്ക് ചാറ്റ് ചെയ്യണമെങ്കില്‍ ഇനി മെസഞ്ചര്‍ ആപ്പ് വഴി മാത്രമേ സാധിക്കൂ. ഫെയ്സ്ബുക്ക് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുന്നു. ഇനിമുതല്‍ ഫെയ്സ്ബുക്കിന്റെ പ്രധാന മൊബൈല്‍ ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകള്‍ വഴി ചാറ്റ് സാധ്യമാവുകയില്ല.

Facebook forces to download messenger app

ഇങ്ങനെയൊരു നീക്കം ഫെയ്സ്ബുക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ യൂറോപ്പില്‍ തുടങ്ങിയിരുന്നു. ഇതുവഴി യൂറോപ്പില്‍ മെസഞ്ചര്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഫെയ്സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു പോസിറ്റീവ് റിസള്‍ട്ടാണ് അതിനാല്‍ ഈ പരീക്ഷണം ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക്.

മൊബൈല്‍ വെബ്‌, ഫീച്ചര്‍ ഫോണ്‍, വിന്‍ഡോസ് ഫോണ്‍, ഡെസ്ക്ടോപ്പ് യൂസര്‍മാര്‍ക്ക് അവരുടെ പ്രധാന ഫെയ്സ്ബുക്ക് ആപ്പ് വഴി ചാറ്റ് ചെയ്യുന്നതിനു തടസ്സമൊന്നുമില്ല.