ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഭൂപടം, ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു

സെര്‍ച്ച്‌ എഞ്ചിന്‍ ഭീമനായ ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു. ഇന്ത്യയിലെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ തന്ത്രപ്രധാന സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ഗൂഗിള്‍ ഭൂപടം നിര്‍മ്മിച്ചതിനാണ് കേസ്. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മാപ്പത്തോണ്‍ എന്ന മല്‍സരത്തിന്റെ ഭാഗമായാണ് തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടുത്തി മാപ്പ് തയ്യാറാക്കിയത്. ഇതിനെതിരെ സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഈ പ്രശ്നത്തെക്കുറിച്ച് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി.

Google Logo

സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെയാണ് ഗൂഗിള്‍ ഇങ്ങനെയൊരു ഭൂപടം തയ്യാറാക്കിയത്. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ഭൂപടത്തില്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ദില്ലി പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. ദില്ലി പോലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയത്.