The Pirate Bay അവരുടെ വെബ്സൈറ്റിന്റെ മൊബൈല്‍ പതിപ്പ് അവതരിപ്പിച്ചു

ഏവരുടെയും പ്രിയപ്പെട്ട ടോറെന്റ് സൈറ്റ് ആയ The Pirate Bay അവരുടെ വെബ്സൈറ്റിന്റെ മൊബൈല്‍ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. The Mobile Bay എന്ന പേരുള്ള പുതിയ മൊബൈല്‍ വെബ്സൈറ്റിന്റെ വിലാസം http://themobilebay.org/ എന്നാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവക്ക് അനുയോജ്യമായ രൂപകല്‍പ്പനയാണ് പുതിയ മൊബൈല്‍ വെബ്സൈറ്റിന് ഉള്ളത്.

The Mobile Bay

മൊബൈല്‍ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്തത് ടോറന്റ് ഫ്രീക്ക് എന്ന വെബ്സൈറ്റാണ്. ടോറെന്റിങ്ങ്, ഫയല്‍ ഷെയറിങ്ങ് തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന ഒരു ബ്ലോഗാണ് ടോറന്റ് ഫ്രീക്ക്. The Pirate Bayവെബ്സൈറ്റിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് മൊബൈല്‍ ഡിവൈസുകളില്‍ കാണുമ്പോള്‍ യൂസര്‍ ഫ്രണ്ടലി അല്ലയെന്ന്‍ The Pirate Bayയുടെ വക്താക്കള്‍ ഈ ബ്ലോഗിന് നല്‍കിയ അഭിമുഖത്തില്‍ സമ്മതിച്ചിട്ടുണ്ട്.

വെബിസൈറ്റിന്റെ ഡെസ്ക്ടോപ്പ് പതിപ്പില്‍ കിട്ടുന്ന എല്ലാ വിവരങ്ങളും മൊബൈല്‍ പതിപ്പിലും ലഭിക്കും. മൊബൈല്‍ വെബ്സൈറ്റിലും പരസ്യങ്ങള്‍ ഉണ്ടാകും. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിവൈസ് ജയില്‍ ബ്രോക്കണ്‍ അല്ലെങ്കില്‍ നേരിട്ട് ടോറന്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്രശ്നമില്ല.

NB: ടോറെന്റ് വെബ്സൈറ്റുകള്‍ വഴി കോപ്പിറൈറ്റുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണ്.