യുവാക്കളെ ലക്ഷ്യംവെച്ച് എബിവിപിയുടെ ആന്‍ഡ്രോയ്ഡ് ആപ്പ്

ടെക്കികളായ യുവാക്കളെ ലക്ഷ്യംവെച്ച് ബിജെപിയുടെ വിദ്യര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യര്‍ത്ഥി പരിഷദ് (എബിവിപി) ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് ഇറക്കിയിരിക്കുന്നു. ഈ ആപ്പിന്റെ പേര് ABVP എന്നു തന്നെയാണ്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ABVP Android App

ജൂലൈ 17 ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ചാണ്‌ ഈ ആപ്പ് ഒഫീഷ്യലായി അവതരിപ്പിച്ചത്. യുവാക്കള്‍ക്കിടയിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളുടെ സ്വാധീനം മുതലെടുത്ത്‌ കൂടുതല്‍ യുവാക്കളെ എബിവിപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയാണ് ഈ ആപ്പുകൊണ്ട് എബിവിപിയുടെ ലക്ഷ്യം. സംഘടനയില്‍ ചേരാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ആപ്പിലുള്ള Join ABVP ഫീച്ചര്‍ വഴി എളുപ്പത്തില്‍ സംഘടനയില്‍ അംഗത്വം എടുക്കാം.

എബിവിപിയുടെ ചരിത്രം, സംഘടനയെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍, വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള സംഘടനയുടെ കാഴ്ചപ്പാട്, ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍, സംസ്ഥാന തലത്തിലുള്ള യൂണിറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങി എബിവിപിയെ സബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഈ ആപ്പ് വഴി ലഭിക്കും. യുവാക്കള്‍ക്കിടയില്‍ ഈ ആപ്പ് വന്‍ ഹിറ്റ് ആകുമെന്നാണ് എബിവിപിയുടെ പ്രതീക്ഷ.