ചൈനീസ് മൊബൈല്‍ഫോണ്‍ വില്‍പ്പനക്കെത്തി നിമിഷങ്ങള്‍ക്കകം ഫ്ലിപ്പ്കാര്‍ട്ട് വെബ്സൈറ്റ് ക്രാഷ് ആയി

ചൈനീസ്‌ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ Xiaomi യുടെ Mi 3 എന്ന ആന്‍ഡ്രോയ്ഡ് ഫോണിന്റെ ബുക്കിങ്ങ് തുടങ്ങി മിനിട്ടുകള്‍ക്കകം ഫ്ലിപ്പ്കാര്‍ട്ട് വെബ്സൈറ്റ് ക്രാഷ് ആയി. ഉയര്‍ന്ന സ്പെസിഫിക്കേഷന്‍ ഉള്ളതും വില കുറഞ്ഞതുമായ Mi 3 ഓര്‍ഡര്‍ ചെയ്യാനുള്ള തള്ളിക്കയറ്റം കാരണമാണ് ഇ-കോമ്മെര്‍സ് ഭീമന്‍ ഫ്ലിപ്പ്കാര്‍ട്ടിന്റെ വെബ്സൈറ്റ് തകര്‍ന്നത്. ഇന്ത്യയില്‍ ഈ ഫോണിന്റെ വില്‍പ്പന ഫ്ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് നടന്നത്. വില്‍പ്പന തുടങ്ങി 40 മിനിട്ടുകള്‍ക്കകം ഫോണുകള്‍ എല്ലാം വിറ്റുതീര്‍ന്നു.

Flipkart crashes temporarily after xiaomis mi 3 goes on sale

Mi 3 യുടെ വില്‍പ്പന തുടങ്ങി അധികം വൈകാതെ ഫ്ലിപ്പ്കാര്‍ട്ട് വെബ്സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് “503 Service Unavailable” എന്ന എറര്‍ സന്ദേശമാണ് ലഭിച്ചത്. വെബ്സൈറ്റ് പൂര്‍വ്വസ്ഥിതിയിലായപ്പോള്‍ സന്ദര്‍ശിച്ചവര്‍ക്ക് കാണാന്‍ കഴിഞ്ഞത് ഫോണിന്റെ സ്റ്റോക്ക്‌ തീര്‍ന്നു എന്ന സന്ദേശമാണ്.

ഉയര്‍ന്ന കോണ്‍ഫിഗറേഷന്‍ ഉള്ള Mi 3 വെറും 13999 രൂപയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ വില്‍പ്പനക്കെത്തിയത്. ഫുള്‍ എച്ച്ഡി അഞ്ച്‌ ഇഞ്ച്‌ ഡിസ്പ്ലേ, 2.3 GHz ക്വാഡ്കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍, 2 ജിബി റാം, 16 ജിബി മെമ്മറി, 13 മെഗാ പിക്സല്‍ പിന്‍ ക്യാമറ, 2 മെഗാ പിക്സല്‍ മുന്‍ക്യാമറ തുടങ്ങിയവയാണ് ഈ ഫോണിന്റെ എടുത്തു പറയേണ്ട സവിശേഷതകള്‍. ഒഎസിന്റെ കാര്യം മാറ്റി നിര്‍ത്തിയാല്‍ ഗൂഗിളിന്റെ നെക്സസ് ഫോണിനെക്കാള്‍ മികച്ചതാണ് ഇതിന്റെ സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീന്‍ ആണ് Mi 3യുടെ ഒഎസ്.

Leave a Reply