പോസ്റ്റുകള്‍ സേവ് ചെയ്ത് പിന്നീട് വായിക്കാന്‍ അവസരമൊരുക്കി ഫെയ്സ്ബുക്ക് സേവ് ബട്ടണ്‍

നമ്മുടെ ഫെയ്സ്ബുക്ക് വാളില്‍ വരുന്ന എല്ലാ പോസ്റ്റുകളും വായിക്കാന്‍ നമുക്ക് സമയം കിട്ടാറില്ല. അവ പിന്നീട് കണ്ടെത്തി വായിക്കാന്‍ പ്രയാസവുമാണ്. കാരണം സുഹൃത്തുക്കളുടെയും, ലൈക്‌ ചെയ്ത പേജുകളുടെതുമായി അനേകം പോസ്റ്റുകളാണ് നമ്മുടെ വാളിലെത്തുന്നത്. ഇതിനൊരു പരിഹാരമായി ഫെയ്സ്ബുക്ക് സേവ് എന്ന ഒരു പുതിയ ബട്ടന്‍ അവതരിപ്പിച്ചിരിക്കുന്നു.

Facebook save button

ഇഷ്ടപ്പെട്ട വാര്‍ത്തകളോ വിഡിയോകളോ പോസ്റ്റുകളോ കണ്ടാല്‍ നിങ്ങള്‍ക്ക് സേവ് ചെയ്യാം. ഇത് ഫെയ്സ്ബുക്കിലെ നിങ്ങളുടെ സേവ് ഫോള്‍ഡറില്‍ സേവ് ആയിട്ടുണ്ടാകും. അവ പിന്നീട് സൗകര്യംപോലെ നിങ്ങള്‍ക്ക് വായിക്കാം. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കു ഉടന്‍ തന്നെ ഈ സൗകര്യം ലഭ്യമായിത്തുടങ്ങും. ആദ്യഘട്ടത്തില്‍ അമേരിക്കയിലായിരിക്കും ഈ സേവനം ലഭിക്കുക. കമ്പ്യൂട്ടര്‍ ബ്രൌസറുകളിലും ഈ സംവിധാനം അധികം വൈകാതെ ലഭ്യമാകും.

നമ്മള്‍ സേവ് ചെയ്യുന്ന പോസ്റ്റുകള്‍ സ്വകാര്യമായി വെക്കാനും, സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും. ഉപഭോക്താക്കള്‍ കൂടുതല്‍ നേരം ഫെയ്സ്ബുക്കില്‍ ചിലവിടുന്നതിനുള്ള ഫെയ്സ്ബുക്കിന്റെ പുതിയ തന്ത്രമാണിത്. ഇതു വഴി പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ഫെയ്സ്ബുക്കിന്റെ ലക്ഷ്യം.