ആപ്പിള്‍ സ്മാര്‍ട്ട്‌ വാച്ച് ഒക്ടോബറില്‍ വിപണിയിലെത്തും

ആപ്പിള്‍ അവരുടെ സ്മാര്‍ട്ട്‌ വാച്ച് ഈ വരുന്ന ഒക്ടോബറില്‍ വിപണിയിലെത്തിക്കും, reuters ആണ് ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തത്. തായ്‌വാന്‍ കമ്പനിയായ Quanta ആണ് ആപ്പിളിന് വേണ്ടി സ്മാര്‍ട്ട്‌ വാച്ച് നിര്‍മ്മിക്കുന്നത്. വാച്ചിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ജൂലൈയില്‍ തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്‌.

Apple iWatch

2.5 ഇഞ്ച്‌ വലിപ്പമുള്ള OLED ഡിസ്പ്ലേ, ടച്ച്‌ കണ്ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ സവിശേഷതകള്‍ ഈ വാച്ചിലുണ്ടാകും. വാച്ച് കെട്ടുന്നയാളുടെ പള്‍സ്‌ മോണിറ്റര്‍ ചെയ്യാനുള്ള സെന്‍സറാണ് മറ്റൊരു സവിശേഷത. ഹെല്‍ത്ത്‌ അപ്ലിക്കേഷനുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു സ്മാര്‍ട്ട്‌ വാച്ച് ആയിരിക്കുമെന്നാണിത് സൂചിപ്പിക്കുന്നത്.

ആദ്യ വര്‍ഷം ഈ വാച്ചിന്റെ 50 ദശലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ആപ്പിളിന്റെ തീരുമാനം. വാച്ചിന് വേണ്ട ഡിസ്പ്ലേ നിമ്മിക്കുന്നത് എല്‍ജിയാണ്. വാച്ചിന്റെ കൂടുതല്‍ സവിശേഷതകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.