ഫ്ലിപ്പ്കാര്‍ട്ട് സ്വന്തം ബ്രാന്‍ഡ്‌ നെയ്മില്‍ ടാബ്ലെറ്റ് വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ഫ്ലിപ്പ്കാര്‍ട്ട് സ്വന്തം ബ്രാന്‍ഡ്‌ നെയ്മില്‍ അവരുടെ വെബ്സൈറ്റ് വഴി ടാബ്ലെറ്റ് വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. DigiFlip എന്ന പേരില്‍ ഇറക്കാന്‍ ഉദേശിക്കുന്ന ടാബ്ലെറ്റുകളുടെ അവസാനഘട്ട മിനുക്കുപണിയിലാണ് ഫ്ലിപ്പ്കാര്‍ട്ട്. ദി എകണോമിക് ടൈംസ്‌ ആണ് ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തത്.

FlipKart DigiFlip Tablet

ആമസോണ്‍ ചെയ്തത് പോലെ സ്വന്തം പേരില്‍ ടാബ്ലെറ്റ് ഇറക്കി ആമസോണിന്റെ ഓരോ പുതുമകള്‍ക്കും മറുപടി നല്‍കി ഇന്ത്യന്‍ ഇകോമ്മെര്‍സ് വിപണിയില്‍ മത്സരം മുറുക്കുകയാണ് ഫ്ലിപ്പ്കാര്‍ട്ട്. പക്ഷേ ആമസോണ്‍ 2011ല്‍ തന്നെ ഇങ്ങനെ ഒരു നീക്കവുമായി വിപണിയില്‍ ഉണ്ട്. ഇന്ത്യന്‍ വിപണിയില്‍ മേല്‍ക്കോയ്മ ആമസോണിന് നല്‍കാതിരിക്കാന്‍ വേണ്ടിയാണ് ഫ്ലിപ്പ്കാര്‍ട്ട് എങ്ങനെ ഓരോ തന്ത്രങ്ങള്‍ പയറ്റുന്നത്.

DigiFlip എന്ന ബ്രാന്‍ഡ്‌ നെയിമില്‍ ഇതിന്മുന്‍പ് ഹെഡ് ഫോണ്‍സ്, സ്പീക്കര്‍, പെന്‍ഡ്രൈവ്, ലാപ്പ്‌ടോപ്പ് ബാഗുകള്‍ തുടങ്ങിയവ ഫ്ലിപ്പ്കാര്‍ട്ട് വിറ്റിരുന്നു. ഇവയെല്ലാം നിര്‍മ്മിച്ചിരുന്നത് ചൈന, ഹോങ്ങ്കോങ്ങ്, തായ്‌വാന്‍ എന്നിവടങ്ങളിലെ കമ്പനികളായിരുന്നു. ഇതുപോലെ ടാബ്ലെറ്റും പുറമെയുള്ള രാജ്യങ്ങളിലെ കമ്പനികളില്‍ എതെങ്കിലുമായിരിക്കും. ടാബ്ലെറ്റിന്റെ വില എത്രയാണെന്നോ, സ്പെസിഫിക്കേഷന്‍ എന്താണെന്നോ അറിവായിട്ടില്ല.

Leave a Reply