വിന്‍ഡോസ് മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി മൈക്രോമാക്സ്

മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഫോണ്‍ ഒഎസായ വിന്‍ഡോസ് ഫോണ്‍ 8.1ല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്മാര്‍ട്ട്‌ ഫോണുകള്‍ മൈക്രോമാക്സ് അവതരിപ്പിച്ചു. കാന്‍വാസ് വിന്‍ W121 (Canvas Win W121), കാന്‍വാസ് വിന്‍ W092(Canvas Win W092) എന്നിവയാണ് മൈക്രോമാക്സിന്റെ വിന്‍ഡോസ്‌ ഫോണുകള്‍. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്.

Micromax Windows Phone

മൈക്രോസോഫ്റ്റ്, ക്വാല്‍കോം എന്നിവരുമായുള്ള അടുത്ത സഹകരണത്തോടെയാണ് മൈക്രോമാക്സ് ഈ രണ്ട് വിന്‍ഡോസ് ഫോണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് അവരുടെ ഒഫീഷ്യല്‍ ബ്ലോഗില്‍ ഈ ഫോണുകളെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ്‌ പ്രകാരം കാന്‍വാസ് വിന്‍ W121ന്റെ വില 9,500 രൂപയും, കാന്‍വാസ് വിന്‍ W092ന്റെ വില 6,500 രൂപയുമാണ്. അടുത്ത മാസം ഈ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നും ഈ പോസ്റ്റ്‌ പറയുന്നു.

രണ്ടും ഡ്യുവല്‍ സിം ഫോണുകളാണ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 200 ക്വാഡ്കോര്‍ പ്രോസസ്സറും, 1 ജിബി റാമും ഈ ഫോണുകള്‍ക്ക് കരുത്തേകുന്നു. രണ്ട് മോഡലിലും ഇന്‍ബില്‍റ്റ് മെമ്മറി 8 ജിബിയാണ്. മെമ്മറി മൈക്രോഎസ്ഡി കാര്‍ഡ്‌ വഴി 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്നതുമാണ്.

5 ഇഞ്ച്‌ വലിപ്പമുള്ള HD IPS ഡിസ്പ്ലേയുള്ള ഫോണാണ് കാന്‍വാസ് വിന്‍ W121. എല്‍ഇഡി ഫ്ലാഷ് ഉള്ള 8 മെഗാപിക്സല്‍ പിന്‍ക്യാമറയും, 2 മെഗാപിക്സല്‍ പിന്‍ക്യാമറയും ഫോണിലുണ്ട്. പ്രോക്സിമിറ്റി, ഗ്രാവിറ്റി, ലൈറ്റ് സെന്‍സറുകളും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലെതര്‍ ഫിനിഷിങ്ങ് ഉള്ള ബാക്ക് പാനല്‍ ആണ് വിന്‍ W121ന് നല്‍കിയിരിക്കുന്നത്. IPS WVG ഡിസ്പ്ലേയുള്ള 4 ഇഞ്ച്‌ ഫോണാണ് കാന്‍വാസ് വിന്‍ W092. എല്‍ഇഡി ഫ്ലാഷ് ഉള്ള 5 മെഗാപിക്സല്‍ പിന്‍ക്യാമറയും, 0.3 മെഗാപിക്സല്‍ പിന്‍ക്യാമറയും ഈ മോഡലില്‍ ഉണ്ട്.

അങ്ങനെ വിന്‍ഡോസ് മൊബൈല്‍ ഒഎസ് ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം മൈക്രോസോഫ്റ്റ് പാലിച്ചിരിക്കുന്നു.

Leave a Reply