ഫ്ലിപ്പ്കാര്‍ട്ട് ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ വെബ്‌സൈറ്റായ മിന്ത്രയെ സ്വന്തമാക്കി

ഇന്ത്യയുടെ സ്വന്തം ഇ-കൊമ്മെര്‍സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ട്, ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ഇ-കൊമ്മെര്‍സ് വെബ്‌സൈറ്റായ മിന്ത്രയെ ഏറ്റെടുത്തു. ഇന്ത്യയില്‍ ആമസോണിന്റെ വളര്‍ച്ചക്ക് തടയിടാനാണ് ഫ്ലിപ്പ്കാര്‍ട്ട് ഈ ഏറ്റെടുക്കല്‍ നടത്തിയതെന്ന് ഓണ്‍ലൈന്‍ ബിസിനസ്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു.

Flipkart buys Myntra

1800-2000 കോടി രൂപക്ക് ഇടക്കുള്ള ഒരു തുകയ്കക്ക് ഏറ്റെടുക്കല്‍ നടന്നതായാണ് റിപ്പോര്‍ട്ട്‌. ഇ-കൊമ്മെര്‍സ് രംഗത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌ ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍. മിന്ത്രയെ ഏറ്റെടുക്കുക വഴി ഫ്ലിപ്പ്കാര്‍ട്ട് ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങളുടെ രംഗത്തും ഇന്ത്യയില്‍ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു.

ഫ്ലിപ്പ്കാര്‍ട്ടിന് നിലവില്‍ 18 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത അംഗങ്ങളും, ഒരു ദിവസം 35 ലക്ഷം സന്ദര്‍ശകരുമുണ്ട്. മിന്ത്രയെ ഏറ്റെടുത്തത് വഴി ഇത് ഇനിയും വര്‍ദ്ധിക്കും. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ വിപണി 7 മടങ്ങായി വര്‍ദ്ധിക്കും എന്നാണ് റിപ്പോര്‍ട്ട്. ആയതിനാല്‍ ഫ്ലിപ്പ്കാര്‍ട്ട് നടത്തിയ ഈ ഒരു നീക്കം വളരെ കരുതലോടെയാണ് അവരുടെ എതിരാളികള്‍ വീക്ഷിക്കുന്നത്.