ജിമെയില്‍ ഡിസൈന്‍ മാറ്റുന്നതായി സൂചന

രൂപകല്‍പ്പനയില്‍ അടിമുടി മാറാന്‍ തയ്യാറായി ജിമെയില്‍. കുറച്ച് നാളുകള്‍കൂടി കഴിഞ്ഞാല്‍ നമ്മള്‍ ഇതുവരെ കണ്ടുപരിചയിച്ച ജിമെയില്‍ ഇന്റര്‍ഫേസ് ആയിരിക്കില്ല ഉണ്ടാവുക. യൂസര്‍ ഇന്റര്‍ഫേസ് അടക്കമുള്ളവയില്‍ വന്‍ മാറ്റങ്ങളാണ് ജിമെയില്‍ വരുത്താന്‍ പോകുന്നത്. ടെക്നോളജി വെബ്സൈറ്റായ ഗീക്ക് ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടത്.

Gmail redesign

പുതിയ ജിമെയില്‍ ഇന്റര്‍ഫേസ് ടെസ്റ്റ്‌ ചെയ്യാന്‍ തിരഞ്ഞെടുക്കപെട്ട ജിമെയില്‍ അംഗങ്ങളെ ജിമെയില്‍ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വൈറ്റ് സ്പേസ് ഉള്‍കൊള്ളിച്ചാണ് പുതിയ ഇന്റര്‍ഫേസ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ചാറ്റ് മെനുവിന്റെ സ്ഥാനവും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പ്രധാന്യമേറിയ മെയിലുകള്‍ വേഗത്തില്‍ കിട്ടാന്‍ സ്റ്റാര്‍ ഫീച്ചറിനു പകരം പിന്‍ എന്ന ഫീച്ചര്‍ വഴി മാറ്റിയിരിക്കുന്നു. ഇതുവഴി പിന്‍ ചെയ്ത മെയിലുകള്‍ എപ്പോഴും ഇന്‍ബോക്സില്‍ ആദ്യം വരുന്ന രീതിയില്‍ സെറ്റ് ചെയ്യാം.

ഗൂഗിള്‍ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുമെങ്കിലും അവയെല്ലാം റിലീസ് ചെയ്യുമെന്നുറപ്പില്ല. ചിലപ്പോള്‍ പുതിയ ജിമെയില്‍ റീഡിസൈനിന്റെ കാര്യത്തിലും അങ്ങനെയാകാം.

Leave a Reply