സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ട്വിറ്ററിലും വന്‍ ജനപ്രീതി

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ചേര്‍ന്നു മണിക്കൂറുകള്‍‌ക്കുള്ളില്‍ തന്നെ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ ഉയര്‍ന്നു. @superstarrajini എന്നതാണ് രജനികാന്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍. “Salutation to the Lord. Vaṇakkam aṉaivarukkum !! A big thank you to all my fans. Excited on this digital journey http://goo.gl/hyuvZx” എന്നായിരുന്നു രജനീകാന്തിന്റെ ആദ്യ ട്വീറ്റ്.

Rajani joins twitter

ആരാധകരോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് രജനി തന്റെ ആദ്യ ട്വീറ്റ് എഴുതിയത്. തന്റെ ഇളയ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന കൊച്ചടിയാന്‍ എന്ന സിനിമയിലാണ് രജനി ഏറ്റവും പുതിയതായി നായക വേഷത്തിലെത്തുന്നത്. സിനിമ പുറത്തിറങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രജനിയുടെ ട്വിറ്റര്‍ പ്രവേശം.

താന്‍ വെറുമെരു നടനാണെന്നും ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് ഒന്നും അറിയില്ലെന്നും കൊച്ചടിയാന്റെ മ്യൂസിക് ലോഞ്ചിനിടെ രജനി പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ലോകത്തും രജനീകാന്ത് എത്തിയെന്നത് അറിഞ്ഞ് ആരാധകര്‍ വലിയ സന്തോഷത്തിലാണ്.