ഫെയ്സ്ബുക്ക് അനോണിമസ് ലോഗിന്‍ സേവനം അവതരിപ്പിച്ചു

തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ലോഗിന്‍ സിസ്റ്റത്തിന്റെ പുതിയ ഒരു പതിപ്പ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചു. ഈ പുതിയ പതിപ്പ് വഴി ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകളിലേക്ക് അനോണിമസ് ആയി ലോഗിന്‍ ചെയ്യാം. ഫെയ്സ്ബുക്ക് എഫ്8 ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ വെച്ച് മാര്‍ക്ക്‌ സുക്കര്‍ബര്‍ഗാണ് ഈ പുതിയ സവിശേഷത അവതരിപ്പിച്ചത്.

Facebook Anonymous Login

ഈ മാറ്റം വഴി നമ്മുടെ ശരിക്കുള്ള ഫെയ്സ്ബുക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ നല്‍കാതെ നമുക്ക് ആപ്പ് ഉപയോഗിച്ച് നോക്കാം. കൂടാതെ നമ്മുടെ പ്രൊഫൈലിലെ എന്തൊക്കെ വിവരങ്ങള്‍ നല്‍കാമെന്നും നമുക്ക് നിയന്ത്രിക്കാം. അനോണിമസായി ലോഗിന്‍ ചെയ്തുവെന്ന് കരുതി ആപ്പ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണമൊന്നും ഉണ്ടാകില്ല. പുതിയ ആപ്പ് പെര്‍മ്മിഷന്‍ ഡയലോഗ് വഴി ആപ്പിന് എന്തൊക്കെ പെര്‍മ്മിഷന്‍ നല്‍കണമെന്ന് ഓരോന്നോരോന്നായി നിയന്ത്രിക്കാം. നിങ്ങള്‍ക്ക് ആപ്പിനെ വിശ്വാസമില്ലെങ്കില്‍ എല്ലാ പെര്‍മ്മിഷനും നല്‍കേണ്ട ആവശ്യമില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ആപ്പ് ട്രൈ ചെയ്യുന്നതിന് നിങ്ങളുടെ പേര്, വയസ് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ആപ്പിന് നല്‍കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ആപ്പ് ഉപയോഗിച്ച് നോക്കുന്നതിന് ഇതില്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗം വേറെയില്ല.