നോക്കിയയെ ഏറ്റെടുത്തതിന് ശേഷമുള്ള മൈക്രോസോഫ്റ്റ് മൊബൈലിന്റെ ആദ്യ പരസ്യം പുറത്തിറങ്ങി

നോക്കിയ ഏറ്റെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമുള്ള മൈക്രോസോഫ്റ്റ് മൊബൈല്‍ ഡിവിഷന്റെ ആദ്യ ഒഫീഷ്യല്‍ പരസ്യം പുറത്തിറങ്ങിയിരിക്കുന്നു. തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്നാണ് ഈ വീഡിയോ പരസ്യം വഴി മൈക്രോസോഫ്റ്റ് പറയാന്‍ ശ്രമിക്കുന്നത്. The Kinks എന്ന റോക്ക് ബാന്‍ഡിന്റെ “I’m Not Like Everybody Else” എന്ന് തുടങ്ങുന്ന ഗാനമാണ് ഈ പരസ്യത്തില്‍ മൈക്രോസോഫ്റ്റ് ഉപയോഗിച്ചിരിക്കുന്നത്.

Microsoft Mobile Official Ad

പഴയ സിനിമകളെ പോലെ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ലോകത്താണ് ഈ പരസ്യം നടക്കുന്നത്. വിന്‍ഡോസ്‌ ഫോണും ടാബ്ലെറ്റും ഉപയോഗിക്കുന്നവരെ മാത്രമാണ് ഈ പരസ്യത്തില്‍ നിറങ്ങളില്‍ കാണിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ നിന്നും വ്യതസ്തമായി വിന്‍ഡോസ് ഫോണുകള്‍ തീര്‍ത്തും അസാധാരണമായ മൊബൈല്‍ അനുഭവം നല്‍കുന്നു എന്നാണ് ഈ പരസ്യത്തിന്റെ കാതല്‍.

ഏറ്റെടുക്കല്‍ പൂര്‍ത്തിയായെങ്കിലും മൈക്രോസോറ്റിന്റെ പുതിയ മൊബൈല്‍ ഡിവിഷന് എന്ത് പേര് നല്‍കണം എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. കരാര്‍ പ്രകാരം നോക്കിയ എന്ന ബ്രാന്റ് നെയിം അടുത്ത പത്ത് വര്‍ഷത്തേക്ക് മൈക്രോസോറ്റിന് ഉപയോഗിക്കാം. പക്ഷേ അതികകാലം മൈക്രോസോഫ്റ്റ് നോക്കിയ എന്ന പേര് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല.