സ്കൈപ്പ് ഗ്രൂപ്പ്‌ വീഡിയോ കാളിങ്ങ് സേവനം സൗജന്യമാക്കിയിരിക്കുന്നു

സ്കൈപ്പ് നല്‍കിവന്നിരുന്ന ഗ്രൂപ്പ്‌ വീഡിയോ കാളിങ്ങ് സേവനം ഇപ്പോള്‍ സൗജന്യമാക്കിയിരിക്കുന്നു. സ്കൈപ്പിന്റെ വിന്‍ഡോസ്, മാക്, എക്സ്ബോക്സ് വണ്‍ എന്നീ പതിപ്പുകളില്‍ മാത്രമേ സൗജന്യ ഗ്രൂപ്പ്‌ വീഡിയോ കാളിങ്ങ് സേവനം നിലവില്‍ ലഭിക്കുകയുള്ളൂ. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് മൊബൈല്‍ എന്നീ പ്ലാറ്റ്ഫോമുകളിലും അധികം വൈകാതെ ഈ സേവനം എത്തുന്നതായിരിക്കും.

Skype group video calling

2010ല്‍ ആണ് സ്കൈപ്പ് ഗ്രൂപ്പ്‌ വീഡിയോ കാളിങ്ങ് സേവനം അവതരിപ്പിച്ചത്. സ്കൈപ്പിന്റെ ഒരു പ്രീമിയം സേവനമായിരുന്നു ഇത്. കാശ് നല്‍കുന്നവര്‍ക്ക് മാത്രമേ ഈ സേവനം ലഭിച്ചിരുന്നുള്ളൂ. ഒഫീഷ്യല്‍ ബ്ലോഗ്‌ വഴിയാണ് ഈ സേവനം സൗജന്യമാക്കിയതിനെ കുറിച്ച് സ്കൈപ്പ് പുറത്തുവിട്ടത്. ഗൂഗിളിന്റെ ഹാങ്ങ്‌ഔട്ട്‌ ഉള്‍പ്പെടെയുള്ള പല വീഡിയോ ചാറ്റിങ്ങ് സേവനങ്ങളും ഗ്രൂപ്പ്‌ വീഡിയോ കാളിങ്ങ് സൗജന്യമായാണ് നല്‍കി വന്നിരുന്നത്. ഈ വെല്ലുവിളികള്‍ എല്ലാം മറികടക്കാനുള്ള സ്കൈപ്പിന്റെ ഒരു നീക്കമാണിത്.

വര്‍ഷങ്ങളായി സ്കൈപ്പ് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യമാണ് സ്കൈപ്പ് മൈക്രോസോഫ്റ്റിന്റെ കീഴിലെത്തിയപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

Leave a Reply