ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസികള്‍ക്ക് സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തപാല്‍ വോട്ട് പ്രായോഗികമല്ലാത്തതിനാല്‍ ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസികള്‍ക്ക് സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും അനുകൂല നിലപാടാണുള്ളത്.

Vote via Internet

ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വേണ്ടതിനാല്‍ തപാല്‍ വോട്ട് തങ്ങള്‍ക്ക് അനുവദിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാറിനെ അധികാരം ഉള്ളൂ. അതിനാല്‍ ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഇത്തവണത്തെ ലോക്സാഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ട് നടപ്പാക്കാന്‍ കഴിയുമോയെന്ന വിഷയത്തില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ചക്കുള്ളില്‍ എടുക്കണമെന്ന് സുപ്രീംകോടതി കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ട് ചെയ്യാന്‍ സ്വന്തം കാശ് മുടക്കി വരണമെന്ന് പറയുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രവാസി വോട്ടവകാശം വിനിയോഗിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത 11,000ത്തിലധികം പേര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദേശത്ത് നിന്ന് തന്നെ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Leave a Reply